റിയാദ്- ട്രാഫിക് പിഴകള്‍ കുമിഞ്ഞുകൂടി അടക്കാന്‍ കഴിയാത്തവര്‍ക്ക് സൗദിയില്‍ രാജകാരുണ്യത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 50 ശതമാനം ആനുകൂല്യത്തില്‍ ഏതാനും പിഴകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം വക്താവ് ട്രാഫിക് മന്‍സൂര്‍ അല്‍ശുക്‌റ അറിയിച്ചു. പൊതുസുരക്ഷയെ ബാധിക്കുന്ന നാലു തരം ട്രാഫിക് പിഴകളാണ് ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കിയത്.
റോഡുകളില്‍ വാഹനാഭ്യാസം നടത്തല്‍, മയക്കുമരുന്ന് അടക്കമുളള നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനമോടിക്കല്‍, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ച റോഡില്‍ 50 കിലോമീറ്ററിനപ്പുറം അധിക വേഗതയില്‍ വാഹനമോടിക്കല്‍, 140 കിലോമീറ്റര്‍ നിശ്ചയിച്ച റോഡില്‍ 30 കിലോമീറ്റര്‍ അധികവേഗതയില്‍ വാഹനമോടിക്കല്‍ എന്നിവ ആനുകൂല്യ പരിധിയില്‍ വരില്ല. കേണല്‍ പറഞ്ഞു.