ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ്-ഇന്ത്യന്‍ എംബസിയുടെ പേരിൽ ട്വിറ്റര്‍, ഇമെയില്‍ വ്യാജ സന്ദേശങ്ങള്‍ ; മുന്നറിയിപ്പുമായി എംബസി

റിയാദ്- പണം നല്‍കിയാല്‍ നിയമപ്രശ്‌നങ്ങളിലും മറ്റും അകപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കാമെന്ന് വിശ്വസിപ്പിച്ച് വ്യാജ ഇമെയില്‍, ട്വിറ്റര്‍ എകൗണ്ടുകള്‍ വഴി നടക്കുന്ന പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് റിയാദ് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ഥിച്ചു.നിശ്ചിത പണം നല്‍കിയാല്‍ നാട്ടിലേക്ക് കയറ്റി അയക്കാന്‍ വഴിയൊരുക്കാമെന്ന് ഇന്ത്യന്‍ എംബസിയുടെ പേരില്‍ ചിലര്‍ക്ക് ട്വിറ്റര്‍, ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി അറിയിപ്പ് പുറത്തിറക്കിയത്.

ഇത്തരം സാമൂഹിക മാധ്യമ എകൗണ്ടുകളുമായി ഇന്ത്യന്‍ എംബസിക്ക് യാതൊരു ബന്ധവുമില്ല. എംബസിയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ എകൗണ്ടുകളുടെ വിവരങ്ങള്‍ www.eoiriyadh.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. എംബസിയുടെ ഇമെയില്‍ @mea.gov.in എന്ന ഡൊമൈനില്‍ നിന്നാണ്.
സംശയാസ്പദ സാഹചര്യങ്ങളില്‍ വെബ്‌സൈറ്റ് പരിശോധിക്കുകയോ ബന്ധപ്പെട്ട വകുപ്പുകളില്‍ പരിശോധിക്കുകയോ ചെയ്യണമെന്നും എംബസി ആവശ്യപ്പെട്ടു. 8002471234 ആണ് ടോള്‍ ഫ്രീ നമ്പര്‍.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!