റിയാദ്- റമദാന്‍ പ്രമാണിച്ച് നഗരത്തില്‍ ട്രക്കുകള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ശവ്വാല്‍ അഞ്ച് വരെയാണ് സമയക്രമം.
സര്‍വീസ് മേഖലയിലെ ട്രക്കുകള്‍ ഒഴികെ മറ്റു ട്രക്കുകള്‍ വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ നഗരത്തില്‍ പ്രവേശിക്കരുത്. സര്‍വീസ് ട്രക്കുകള്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 11 വരെയും പ്രവേശിക്കാന്‍ പാടില്ല. എന്നാല്‍ പുലര്‍ച്ചെ ഒന്ന് മുതല്‍ വൈകുന്നേരം നാലുവരെ എല്ലാ ട്രക്കുകള്‍ക്കും നഗരത്തില്‍ പ്രവേശിക്കാം. കിംഗ് ഫഹദ് റോഡില്‍ കിംഗ് സല്‍മാന്‍ റോഡുമുതല്‍ ദീറാബ് ജംഗ്ഷനിലെ അല്‍ജസാഇര്‍ സ്‌ക്വയര്‍ വരെ ഇരു ഭാഗത്തേക്കും 24 മണിക്കൂറും ട്രക്കുകള്‍ക്ക് പ്രവേശനമില്ല. പ്രത്യേക അനുമതിയുള്ള ട്രക്കുകള്‍ക്ക് ഈ റോഡില്‍ പ്രവേശിക്കാവുന്നതാണ്.