റിയാദ്- റിയാദിൽ പൊതുധാർമ്മികത ലംഘിച്ചതിന് ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊതു ധാർമ്മികതയും സൈബർ നിയമവും ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. രണ്ടു പുരുഷൻമാരെയും ഒരു പെൺകുട്ടിയെയുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തുവെന്ന് പബ്ലിക് സെക്യൂരിറ്റി വിശദീകരിച്ചു