ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ‘നുസ്‌ക് കാർഡ്’പുറത്തിറക്കി; തീർഥടകനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്

ജിദ്ദ: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ‘നുസ്‌ക് കാർഡ്’പുറത്തിറക്കി. തീർഥടകനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ് ഈ കാർഡ്. കാർഡിന്റെ ആദ്യ ബാച്ച് ഇന്തോനേഷ്യൻ തീർഥാടകരുടെ പ്രതിനിധി സംഘത്തിന് മന്ത്രാലയം കൈമാറി. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സഞ്ചാരത്തിനും യാത്രക്കും തീർഥാടകർ ഈ കാർഡ് കൂടെ വഹിക്കൽ നിർബന്ധമാണ്. വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകൾ വഴിയാണ് വിദേശ തീർഥാടകർക്ക് കാർഡ് വിതരണം ചെയ്യുക. ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് പെർമിറ്റ് നൽകിയതിന് ശേഷം സേവന കമ്പനികൾ വഴി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദിൽ രാത്രി ഒമ്പത് മുതല്‍ 11 മണി വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്- തലസ്ഥാന നഗരിയിലും സമീപ ജില്ലകളില്‍ രാത്രി ഒമ്പത് മുതല്‍ 11 മണി വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഹരീഖ്, ഖര്‍ജ്, ദിലം, മുസാഹമിയ, ഹോത്ത ബനീതമീം, ദര്‍ഇയ, താദിഖ്, ഹുറൈമലാ, റുമാഹ്, ദുര്‍മ, മറാത്ത് ജില്ലകളിലും കനത്ത മഴയുണ്ടാകും. ഇടിമിന്നലും മലവെളളപ്പാച്ചിലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്.തബൂക്കിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും റെഡ് അലര്‍ട്ടും അല്‍ജൗഫില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്തിലെ ഏറ്റവും വലിയ വിമാനതാവള ടെർമിനലിൻ്റെ നിർമാണം ദുബായ് ആരംഭിച്ചതായി എമിറേറ്റ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാനതാവള ടെർമിനലിൻ്റെ നിർമാണം ദുബായ് ആരംഭിച്ചതായി എമിറേറ്റ് ഭരണാധികാരി പറഞ്ഞു. 35 ബില്യൺ ഡോളറിൻ്റെ എയർപോർട്ട് ടെർമിനൽ പദ്ധതിയാണ് ആരംഭിക്കുന്നതെന്ന് ദുബായ് പ്രധാനമന്ത്രിയും വൈസ് പ്രസിഡൻ്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതിയ ടെർമിനലിന് നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലിപ്പമുണ്ടാകുമെന്നും പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകുമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ എല്ലാ പ്രവർത്തനങ്ങളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വർഷം സൗദി അറേബ്യയിൽ കടുത്ത വേനൽ അനുഭവപ്പെടുമെന്നും; 50  ഡിഗ്രി സെൽഷ്യസിൽ വരെ താപനില ഉയരുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി

ജിദ്ദ- ഈ വർഷം സൗദി അറേബ്യയിൽ കടുത്ത വേനൽ അനുഭവപ്പെടുമെന്നും ഉയർന്ന താപനില അമ്പത് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രവചനം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇക്കാര്യം പ റഞ്ഞത്. കിഴക്കൻ മേഖലയായിരിക്കും ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക. അതേസമയം രാജ്യത്തിന്റെ തെക്ക് ഭാഗത്ത് ചൂട് മിതമായിരിക്കും. ഈ വേനൽക്കാലത്ത് സൗദി അറേബ്യയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതാത് മാസത്തിൽ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ റിപ്പോർട്ടിലൂടെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിഷൻ 2030 ഒരു യാത്രയാണ്, അന്തിമ ലക്ഷ്യസ്ഥാനമല്ല; മുഹമ്മദ് ബിൻ സൽമാൻ

റിയാദ്- ആഗോള പങ്കാളികളുമൊത്ത് പുതിയ കണ്ടുപിടിത്തം, സമഗ്രവളർച്ച, പുതിയ അവസരങ്ങൾ എന്നിവ അടിസ്ഥാനമാക്കി സൗദി അറേബ്യ ഭാവിയിലെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറം സ്പെഷ്യൽ മീറ്റിംഗിൽ സർക്കാർ, ബിസിനസ്സ്, അക്കാദമിക് മേഖലകളിലെ ആഗോള നേതാക്കൾ പങ്കെടുത്ത പ്രത്യേക ഡയലോഗ് സെഷനിൽ പങ്കെടുത്താണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. ലോകം അഭിമുഖീകരിക്കുന്ന നിലവിലെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ വെല്ലുവിളികളെക്കുറിച്ചും കൂടുതൽ പ്രതിരോധശേഷിയുള്ളതും സംയോജിതവുമായ ആഗോള സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് ആഗോള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പൊലീസ്

അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവുമായി അബുദാബി പൊലീസ്.“മുൻകൂർ പേയ്‌മെന്‍റ്” സംരംഭത്തിലൂടെയാണ് അബുദാബി പൊലീസ് ഇതിനുള്ള അവസരം നൽകുന്നത്. ഈ പദ്ധതിയിലൂടെ ഗതാഗത നിയമം ലംഘിച്ച ഡ്രൈവർമാർക്ക് 12 മാസത്തേക്ക് പൂജ്യം പലിശയ്ക്ക് ബാങ്കുകൾ വഴി പിഴ അടയ്ക്കാം. അബുദാബി പൊലീസ് ജനറൽ കമാൻഡുമായി കരാറിലുള്ള ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയോ TAMM (അബുദാബി ഗവൺമെന്‍റിന്‍റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം) വഴിയോ നേരിട്ട് പണമടയ്ക്കുകയോ ചെയ്യാം.ഗുരുതര നിയമലംഘനങ്ങൾ ഒഴികെ, ലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടച്ചാൽ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വാദി ദവാസിറിൽ ശക്തമായ പൊടിക്കാറ്റ്; നാളെ സ്കൂളുകൾക്ക് അവധി

റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട വാദി ദവാസിറിലും ശക്തമായ പൊടിക്കാറ്റ്. നാളെ സ്കൂളുകളിൽ അവധി പ്രഖ്യാപിച്ചു. കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചു. ഇതോടെ റോഡുകള്‍ ഏറെക്കുറെ പൂര്‍ണമായും കാലിയായി. ദക്ഷിണ, പശ്ചിമ റിയാദില്‍ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി പറഞ്ഞു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രമായ വി.എഫ്.എസിൻ്റെ മൂന്നാമത്തെ ശാഖ വൈകാതെ ഇനി മലപ്പുറത്തും

ജിദ്ദ: കേരളത്തില്‍ നിന്ന് സൗദിയിലേക്കുള്ള വിസിറ്റിംഗ്, ഫാമിലി, ടൂറിസ്റ്റ്വിസാനടപടികള്‍ക്കായുള്ള അപേക്ഷകരുടെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് വി.എഫ്.എസ് (വിസാ ഫെസിലിറ്റേഷന്‍ സര്‍വീസ്) സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രത്തിന്റെ മൂന്നാമത്തെ ശാഖ വൈകാതെ മലപ്പുറത്ത് ആരംഭിക്കുമെന്നറിയുന്നു. അത്യുത്തരകേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടുന്ന തരത്തില്‍ മംഗലാപുരം കേന്ദ്രമായും വി.എഫ്.എസിന്റെ പുതിയ കേന്ദ്രം തുടങ്ങും. മലപ്പുറം, മംഗലാപുരം വി.എഫ്.എസ് സൗദി വിസാ സ്റ്റാംപിംഗ് കേന്ദ്രങ്ങളുടെ കടലാസ് ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായതായും രണ്ടുമാസത്തിനകം തന്നെ പ്രവര്‍ത്തനം ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്നും വി.എഫ്.എസ് ഗ്ലോബലിന്റെ കേരളത്തില്‍ നിന്നുള്ള വക്താക്കളില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ SAUDI LAW - സൗദി നിയമങ്ങൾ

സൗദിയിലെ ട്രെയിനുകളിൽ പാലിക്കേണ്ട പുതിയ നിയമങ്ങൾ പുറത്തിറക്കി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി; പാലിക്കാത്ത യാത്രക്കാർക്ക് 200 മുതൽ 20,000 വരെ പിഴ ചുമത്താനും നീക്കം

ജിദ്ദ – സൗദിയില്‍ ട്രെയിനുകളില്‍ സുരക്ഷാ വ്യവസ്ഥകളും അച്ചടക്കവും പാലിക്കാത്ത യാത്രക്കാര്‍ക്ക് ഭീമമായ തുക പിഴ ചുമത്താന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട പുതിയ കരടു നിയമാവലി പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പരസ്യപ്പെടുത്തി. തീവണ്ടികളിലെ ജനലുകളും വാതിലുകളും വഴി കൈകളോ കാലുകളോ മറ്റു ശരീര ഭാഗങ്ങളോ മറ്റെന്തിങ്കിലുമോ പുറത്തിടുന്നവര്‍ക്ക് ആദ്യ തവണ 300 റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 600 റിയാല്‍ പിഴ ചുമത്തും. മൂന്നാമതും നിയമ ലംഘനം നടത്തുന്നവര്‍ക്ക് […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അഭ്യന്തര ഹാജിമാർക്ക് അവസാന ഗഡു അടക്കേണ്ട സമയം ഇന്ന് (തിങ്കൾ) അവസാനിക്കും

ജിദ്ദ – ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ ബുക്ക് ചെയ്ത പാക്കേജുകള്‍ പ്രകാരമുള്ള അവസാന (മൂന്നാം) ഗഡു തുക അടക്കേണ്ട സമയം ഇന്ന് (തിങ്കള്‍) അവസാനിക്കും. നിശ്ചിത സമയം അവസാനിക്കുന്നതിനു മുമ്പായി മൂന്നാം ഗഡു അടച്ചാല്‍ മാത്രമേ ഹജ് ബുക്കിംഗ് കണ്‍ഫേം ആയി മാറുകയുള്ളൂ. മൂന്നാം ഗഡു ഇന്ന് അടക്കാത്തവരുടെ ബുക്കിംഗ് റദ്ദാക്കപ്പെടും. ബുക്ക് ചെയ്ത പാക്കേജ് അനുസരിച്ച തുകയുടെ 40 ശതമാനമാണ് മൂന്നാം ഗഡുവായി അടക്കേണ്ടത്. സീറ്റുകള്‍ കാലിയായി ലഭ്യമാകുന്ന പക്ഷം ദുല്‍ഹജ് ഏഴു വരെ ഹജ് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ ബുധനാഴ്ച രാത്രി മുതൽ ശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ദുബൈ: ഈ ആഴ്ചയിൽ ഇടിമിന്നലോടെ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചിച്ച് യു.എ.ഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അബൂദബി, ദുബൈ അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന മഴ ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. വ്യത്യസ്ത പ്രദേശങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ വരെ ലഭിക്കും. ചില പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായേക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ബുധനാഴ്ച ആരംഭിക്കുന്ന മഴ, വ്യഴാഴ്ച രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലേക്കും വ്യാപിക്കും. ഈ ദിവസം മണിക്കൂറിൽ 65 കി.മീറ്റർ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജുബൈലിനും റിയാദിനുമിടയിൽ ആദ്യ ചരക്ക് ട്രെയിൻ യാത്ര ആരംഭിച്ചു

റിയാദ്: ജുബൈലിനും റിയാദിനുമിടയിൽ ആദ്യ ചരക്ക് ട്രെയിൻ യാത്ര ആരംഭിച്ചു. ജുബൈൽ തുറമുഖത്തുനിന്ന് റിയാദ് അൽജാഫ് പോർട്ടിലേക്ക് തിരിച്ച ആദ്യ ചരക്ക് ട്രെയിനിൽ 59 കണ്ടെയ്‌നറുകളും 42 ലോഡ് ട്രെയിലറുകളും ഉൾപ്പെടുന്നു. കിഴക്കൻ സൗദി അറേബ്യയിലെ ജുബൈൽ തുറമുഖത്തുനിന്ന് റിയാദിലെ അൽജാഫ് തുറമുഖത്തേക്കുള്ള ആദ്യത്തെ ട്രെയിൻ യാത്രയാണിത്. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ലാൻഡ് കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്കൽ ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജുബൈലിനും റിയാദിനുമിടയിൽ ചരക്ക് ഗതാഗതം ആരംഭിച്ചിരിക്കുന്നത്. ഭൂഗതാഗത മേഖലയിലെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 12,250 പെർ

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 19,050 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പിടിക്കപ്പെട്ടവരിൽ 11,987 പേർ ഇഖാമ നിയമ ലംഘകരും 2696 പേർ തൊഴിൽ നിയമ ലംഘകരും 4367 പേർ അതിർത്തി നിയമ ലംഘകരുമാണ്‌. അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 1011 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 36% യമനികളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ കഴിഞ്ഞ വർഷം 8,500 ലേറെ വിദേശ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം

ജിദ്ദ – കഴിഞ്ഞ കൊല്ലം 8,500 ലേറെ വിദേശ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. 2022 ല്‍ 4,300 ഓളം വിദേശ നിക്ഷേപ ലൈസന്‍സുകളാണ് അനുവദിച്ചത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അനുവദിച്ച വിദേശ നിക്ഷേപ ലൈസന്‍സുകളില്‍ ഇരട്ടിയോളം വളര്‍ച്ച രേഖപ്പെടുത്തി. റിയാദില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സ്ഥാപിക്കാന്‍ 200 ലേറെ ബഹുരാഷ്ട്ര കമ്പനികള്‍ ലൈസന്‍സുകള്‍ നേടി. വിഷന്‍ 2030 ആരംഭിച്ച ശേഷം കാലാവധിയുള്ള നിക്ഷേപ ലൈസന്‍സുകളുടെ എണ്ണം 26,000 ലേറെയായി ഉയര്‍ന്നു.നിക്ഷേപങ്ങള്‍ സ്വകാര്യ മേഖലയുടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ആഭ്യന്തര ഹാജിമാര്‍ മൂന്നു വാക്‌സിനുകള്‍ സ്വീകരിക്കല്‍ നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.

ആഭ്യന്തര ഹാജിമാര്‍ മൂന്നു വാക്‌സിനുകള്‍ സ്വീകരിക്കല്‍ നിർബന്ധമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.ഈ വാക്‌സിനുകള്‍ സ്വീകരിച്ചത് സിഹതീ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യലും നിര്‍ബന്ധമാണ്.ഒരു ഡോസ് വികസിത കോവിഡ്-19 വാക്‌സിന്‍, 2024 ല്‍ സ്വീകരിച്ച ഒരു ഡോസ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍, അഞ്ചു വര്‍ഷത്തിനിടെ സ്വീകരിച്ച ഒരു ഡോസ് മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എന്നിവയാണ് ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ബന്ധം.

error: Content is protected !!