ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KERELA

കേരളത്തിൽ മാസപ്പിറവി ദൃശ്യമായി, നാളെ റമദാൻ 1

കോഴിക്കോട്: റമളാന്‍ പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റമളാന്‍ മാസത്തിന് തുടക്കമായതായി ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

‘വാഥിഖിൽ’ പോർട്ടലിൽ പുതിയ സേവനങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

ദോഹ: ഭക്ഷ്യസുരക്ഷക്കായുള്ള ഇലക്ട്രോണിക് സംവിധാനമായ വാഥിഖിൽ അഞ്ച് പുതിയ സേവനങ്ങൾ കൂട്ടിച്ചേർത്ത് പൊതുജനാരോഗ്യ മന്ത്രാലയം. ഇതോടെ വാഥിഖിലെ സേവനങ്ങളുടെ എണ്ണം 19 ആയി ഉയർന്നു. കയറ്റുമതിക്കുള്ള ഭക്ഷ്യഉൽപന്നങ്ങളുടെ പരിശോധന, സർട്ടിഫിക്കറ്റിനായുള്ള അപേക്ഷ, സർട്ടിഫിക്കറ്റ് പരിശോധനക്കുള്ള അപേക്ഷ എന്നിവയാണ് പുതിയ സേവനങ്ങളെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് ഭക്ഷ്യസുരക്ഷ സംവിധാനം വികസിപ്പിക്കുന്നതിനും ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഓട്ടോമേഷൻ സംവിധാനം നടപ്പാക്കുന്നതിനായുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-സേവനങ്ങളെന്ന് മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ വകുപ്പ് മേധാവി വസ്സാൻ അബ്ദുല്ല അൽ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബൈ വിസ സേവനങ്ങളുടെ കേന്ദ്രമായ ” ജി ഡി ആർ എഫ് എ ” റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

ദുബൈ: ദുബൈയിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസ്, അൽ മനാറ സെന്റർ, ന്യൂ അൽ തവാർ ഓഫിസ് തുടങ്ങിയ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ സേവനങ്ങൾ ലഭ്യമാകും. എന്നാൽ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും, തുടർന്ന് രണ്ടു മുതൽ അഞ്ചുവരെയുമാണ് ഓഫിസുകൾ പ്രവർത്തിക്കുക. ദുബൈ രാജ്യാന്തര വിമാനത്താവളം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യാംമ്പു പുഷ്പമേളയിൽ സന്ദർശകരുടെ തിരക്ക്, മേള 52 ദിവസത്തേക്ക് നീട്ടി

യാംബു: സന്ദർശകരുടെ ആധിക്യം പരിഗണിച്ച് യാംബു പുഷ്മമേള ഏപ്രിൽ 30 വരെ നീട്ടി. മാർച്ച് ഒമ്പതിന് സമാപിക്കേണ്ട മേളയാണ് 52 ദിവസം കൂടി നീട്ടിയതായി റോയൽ കമീഷൻ സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചത്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പതിനായിരങ്ങളാണ് മേളക്ക് എത്തിക്കൊണ്ടിരുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് മലയാളികളും വൻതോതിലെത്തി. ദശലക്ഷത്തിലേറെ സന്ദർശകർ ഇതിനകം പുഷ്പമേള കാണാനെത്തിയതായി സംഘാടകർ അറിയിച്ചു. മൂന്ന് ലോക റെക്കോഡുകൾ നേടിയ മേള ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പെട്രോൾ പമ്പുകളിൽ വൻ തട്ടിപ്പ്!  39 പമ്പുകൾ അടച്ചുപൂട്ടി

റിയാദ്: പെട്രോൾ പമ്പുകളിൽ കൃത്രിമം കാണിച്ചതിന് 39 പെട്രോൾ പമ്പുകൾ അടച്ചുപൂട്ടി. പമ്പുകളിൽ വിൽക്കുന്ന ഇന്ധനത്തിന്‍റെ അളവിൽ തട്ടിപ്പ് വരുത്തുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചതായി കണ്ടെത്തിയതിനെതുടർന്ന് പെട്രോൾ പമ്പുകൾ നിരീക്ഷിക്കുന്നതിനുള്ള സ്ഥിരം എക്സിക്യൂട്ടിവ് കമ്മിറ്റിയാണ് ഇത്രയും പമ്പുകൾ അടച്ചുപൂട്ടിയത്. കൃതൃമം കാണിക്കുന്നതിൽ ഉൾപ്പെട്ടവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. 19 നഗരങ്ങളിലും ഗവർണറേറ്റുകളിലുമാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് സമിതി വിശദീകരിച്ചു. ഈ സ്റ്റേഷനുകൾക്കെതിരെ വാണിജ്യ തട്ടിപ്പ്, അളവിലും തൂക്കത്തിലും കൃത്രിമം എന്നിവക്ക് നിശ്ചയിച്ച നിയമപരമായ ശിക്ഷാനടപടികൾ എടുക്കുന്നതിനുവേണ്ട കാര്യങ്ങൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പൊതു നിയമത്തിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് മാപ്പ് നൽകി സൽമാൻ രാജാവ്

രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകനായി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദ്ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം, പൊതു നിയമത്തിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് മാപ്പ് നൽകി മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. ഉദാരമായ രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പിലാക്കാനും അതിൻ്റെ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം ഹിജ്റ 1445 റമദാൻ മാസത്തിൻ്റെ ആഗമന വേളയിൽ സൽമാൻ […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ മാസപ്പിറവി ദൃശ്യമായി നാളെ റമദാൻ ഒന്ന്

റിയാദ്: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ തിങ്കളാഴ്ച (മാർച്ച് 11) റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിലെ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു

സൗദിയിലെ വിവിധ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർണമായി. മാസപ്പിറവി നിരീക്ഷിക്കാനായി വിദഗ്ധർ എത്തി തുടങ്ങി. മാസപ്പിറവി ദൃശ്യമാകാൻ കുറഞ്ഞ സമയം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിനിടെ തുമൈറിൽ പൊടിക്കാറ്റ് ശക്തമായി. എന്നാൽ  ആകാശം 70 ശതമാനവും മാസപ്പിറവി കാണാൻ  പര്യാപ്തമാണെന്നും സൌദി സമയം 6.04 മുതൽ 6.15 വരെ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നും അബ്ദുല്ല അൽ ഖുദൈരി പറഞ്ഞു. അതേ സമയം ആകാശം തെളിച്ചമല്ലാത്തതിനാൽ ഇന്ന് മാസപ്പിറവി കാണുക ദുഷ്കരമാണെന്നാണ് അൽ ഖസീം വാനനിരീക്ഷക വിഭാഗം […]

NEWS - ഗൾഫ് വാർത്തകൾ

സൗദിയിൽ മാസപ്പിറവി ദൃശ്യമായി നാളെ റമദാൻ ഒന്ന്

സുദൈർ: സൗദിയിൽ സുദൈർ പ്രവേശിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ തിങ്കളാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചിരിക്കുന്നു *ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

വിനോദസഞ്ചാരികൾക്ക് പുതിയ ഓഫറുകളുമായി ‘അബൂദബി പാസ്’

അബൂദബി: എമിറേറ്റിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ഇളവ് ലഭിക്കുന്ന പുതിയ ‘അബൂദബി പാസ്’ പുറത്തിറക്കി. അബൂദബിയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിൽ 40 ശതമാനം വരെ ഇളവോടു കൂടി സന്ദര്‍ശിക്കാന്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇതുവഴി അവസരം ലഭിക്കും. സിം കാര്‍ഡുകള്‍, ഗതഗാതം, മറ്റ് യാത്രാസംബന്ധമായ സേവനങ്ങള്‍, വിവിധ കേന്ദ്രങ്ങളിലെ പ്രവേശനം മുതലായവക്കും ഇളവ് ലഭിക്കും. ‘എക്പീരിയന്‍സ് അബൂദബി’ ആഗോള സഞ്ചാര സംവിധാനമായ ‘എലൈക്കു’മായി സഹകരിച്ചാണ് പാസ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് പാക്കേജ്, ക്ലാസിക് പാക്കേജ്, എക്‌സ്‌പ്ലോറര്‍ പാക്കേജ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സല്‍മാന്‍ രാജാവ് ജിദ്ദയിലെത്തി

ജിദ്ദ- റമദാന് മുന്നോടിയായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഇന്ന് റിയാദില്‍ നിന്ന് ജിദ്ദയില്‍ എത്തി.കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക റീജിയണ്‍ ഡെപ്യൂട്ടി അമീര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ സ്വീകരിച്ചു.ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ് രാജകുമാരന്‍, സത്താം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്തിലെ വികസന നഗരങ്ങളിൽ ഗോൾഡൻ പുരസ്കാരം നേടി മദീന

മദീന : യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെൻ്റ് പ്രോഗ്രാം (യുഎൻ-ഹാബിറ്റാറ്റ്) മദീന നഗരത്തിന് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നഗര പരിപാടിയുടെ ഗോൾഡ് ലെവൽ സർട്ടിഫിക്കറ്റ് നൽകി. ഈ അംഗീകാരം മദീനയെ, ഈ നേട്ടം കൈവരിക്കുന്ന സൗദി അറേബ്യയിലെയും അറബ് മേഖലയിലെയും ആദ്യത്തെ നഗരവും എസ്ഡിജി സിറ്റീസ് പ്രോഗ്രാമിന്റെ അന്താരാഷ്ട്ര ആവശ്യകതകളുടെ രണ്ടാം ഘട്ടം പൂർത്തിയാക്കുന്ന ആഗോളതലത്തിൽ മൂന്നാമത്തെ നഗരവുമാക്കി മാറ്റി. സുസ്ഥിര നഗരവികസന പുരോഗതിയെക്കുറിച്ചുള്ള മദീനയുടെ സമഗ്രമായ വിലയിരുത്തലും സമഗ്രമായ തന്ത്രപരമായ കാഴ്ചപ്പാടിനോടുള്ള പ്രതിബദ്ധതയും ഈ നേട്ടം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

വിശുദ്ധ റമദാനിൽ വിശ്വാസികളെ സ്വീകരിക്കാനായി പൂർണ്ണ സജ്ജമായി ഇരു ഹറമുകളും.

മക്ക: വിശുദ്ധ മാസമായ റമദാനിൽ തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കാൻ മക്ക, മദീന ഹറമുകൾ സജ്ജമായതായി ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ദശലക്ഷക്കണക്കിന് വിശ്വാസികൾ വന്നണയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവരെ വരവേൽക്കാനാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിട്ടുണ്ട്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തീർഥാടകർക്കും നമസ്കാരത്തിനെത്തുന്നവർക്കും ആശ്വാസത്തോടും സമാധാനത്തോടും ഹറമിൽ കഴിഞ്ഞുകൂടാൻ വിവിധ വകുപ്പുകളുമായി സഹകരിച്ച് സംയോജിത പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഫീൽഡ് ബോധവത്ക്കരണ പരിപാടികൾ, പഠനക്ലാസുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റമദാൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ആരോഗ്യമുള്ള നഗരങ്ങളിൽ സ്ഥാനം നേടി സൗദിയിലെ ജിദ്ദ നഗരം

ജിദ്ദ: ജിദ്ദ നഗരത്തിന് ‘ആരോഗ്യമുള്ള നഗരം’ എന്ന അംഗീകാരം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയാണ് ഈ അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ ‘ആരോഗ്യമുള്ള നഗരമെന്ന’ അംഗീകാരം ലഭിക്കുന്ന മധ്യപൗരസ്ത്യ മേഖലയിലെ പ്രധാന നഗരമായി ജിദ്ദ മാറി. ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അലിന്ന് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി. മനുഷ്യരെ പരിപാലിക്കുന്നത് മുൻഗണനയാണെന്നതിെൻറ വ്യക്തമായ തെളിവാണ് ഇൗ നേട്ടമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. സുസ്ഥിര വികസനം കൈവരിക്കുന്നതിന് […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ജാഗ്രത: യു.എ.ഇയിൽ കനത്ത മഴയും കാറ്റും എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്ന്  അധികൃതര്‍

അബുദാബി- കനത്ത മഴയിലും കാറ്റിലും ഉലഞ്ഞ് യു.എ.ഇ. ഒറ്റരാത്രികൊണ്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും ഇടിയും ഉണ്ടായി. മഴയും ഇരുണ്ട ആകാശവും ശക്തമായ കാറ്റും ജനജീവിതം സ്തംഭിപ്പിച്ചു. എല്ലാവരും വീടിനുള്ളില്‍ തന്നെ തുടരണമെന്ന്  അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇവന്റുകള്‍ റദ്ദാക്കുകയും ജനപ്രിയ വിനോദ കേന്ദ്രങ്ങള്‍ അടയ്ക്കുകയും ചെയ്തു. മോശം കാലാവസ്ഥ ഇന്ന് ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദുബായ് ഹത്ത മേഖലയിലെ വാദികള്‍ കര കവിഞ്ഞൊഴുകിയതോടെ അണക്കെട്ടുകള്‍ പ്രദേശത്തെ ഒഴുക്ക് തിരിച്ചുവിടാന്‍ സഹായിച്ചു. ഹത്ത നിവാസിയായ ബനാരിസ്, ലീം തടാകവും […]

error: Content is protected !!