റമദാനിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം
റിയാദ്: റമദാനിൽ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താല്‍ മതി. ജനത്തിരക്ക് കുറക്കാനും മറ്റുളളവര്‍ക്ക് സൗകര്യമൊരുക്കാനും ഇതുവഴി സാധ്യമാവും. ഉംറക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാവരും സഹകരിക്കണം. മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം രണ്ടാം പ്രാവശ്യം ഉംറക്ക് നുസ്‌ക് ആപ്ലിക്കേഷനില്‍ അപേക്ഷ നല്‍കുമ്പോള്‍ റമദാനില്‍ ഉംറ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അനുമതി ലഭിക്കില്ലെന്നുമാണ് മറുപടി ലഭിക്കുന്നത്. വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ […]