സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ശക്തമായ കാറ്റും മഴയും വെള്ളപ്പാച്ചിലും ഇടി മിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫ് ലൈൻ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. നേരിട്ടുള്ള പഠനത്തിനു പകരം കുട്ടികൾക്ക് ഓൺലൈൻ പ്ലാറ്റ് ഫോം വഴി പഠനത്തിനു അവസരം ഒരുക്കും. റിയാദ്, മജ്മഅ, അൽ റസ്, ഖസീം, റാബിഗ്, ഉനൈസ, മദ്നബ്, സൽഫി, അൽ ഗാഥ്, ശഖ്‌റ, ഹഫർ ബാതിന്, ഹായിൽ എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ബുധനാഴ്ച വരെ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും ശക്തമായ […]