സൗദിയിൽ “വാർ ഓൺ ഡ്രഗ്സ്” ക്യംപയിനിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി
റിയാദ്: സഊദി അറേബ്യയുടെ “വാർ ഓൺ ഡ്രഗ്സ്” ക്യംപയിനിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വെളിപ്പെടുത്തി. ഷാബു എന്ന മരുന്നിൻ്റെ അസംസ്കൃത രൂപമായ 1500 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 76 ദശലക്ഷം ആംഫെറ്റാമിൻ ഗുളികകൾ, 22000 കിലോ ഹാഷിഷ്, കൂടാതെ 174 കിലോ കൊക്കെയ്ൻ, 900,000 കിലോ ഖത്ത്, 12 ദശലക്ഷം അനധികൃത ഗുളികകൾ എന്നിവയാണ് പിടികൂടിയത്.ലഹരി മരുന്ന് ദുരുപയോഗ കേസുകളിൽ 75 ശതമാനത്തിലധികം പേരും […]