ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈ വര്‍ഷാവസാനത്തോടെ സൗദിയിലെ  പതിനേഴായിരത്തോളം വരുന്ന ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം

ദമ്മാം: സൗദിയില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുന്നു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ പതിനേഴായിരത്തോളം വരുന്ന ഇ-കൊമേഴസ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കുക. രാജ്യത്തെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ നിലവാരവും ശേഷിയും വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തെ 17000ത്തോളം വരുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയം നടത്തുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക പ്രക്രിയക്ക് തുടക്കം കുറിക്കും. പ്രധാനമായും പതിനൊന്ന് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഇലക്‌ട്രിക് കാർ വ്യവസായത്തിലെ പുരോഗതിക്കൊപ്പം നിൽക്കാൻ, 50 ലധികം സ്ഥലങ്ങളിൽ അൾട്രാ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കാൻ ഒരുങ്ങി സാസ്കോ

റിയാദ്: ഇലക്‌ട്രിക് കാർ വ്യവസായത്തിലെ പുരോഗതിക്കൊപ്പം നിൽക്കാൻ സാസ്കോ 50ലധികം സ്ഥലങ്ങളിൽ അൾട്രാ ഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കുന്നു. 20 മിനിറ്റിനുള്ളിൽ കാറുകൾക്ക് ഊർജം നൽകാൻ കഴിയുന്നതാണിവ. ആദ്യ ചാർജിങ് കേന്ദ്രം റിയാദിലെ എയർപോർട്ട് സ്റ്റേഷന് മുന്നിൽ പൂർത്തിയായി. സൗദിയിൽ അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളുടെ ശൃംഖല നടപ്പാക്കാൻ തുടങ്ങിയതായി സാസ്കോ അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിലും ഇലക്ട്രിക് വാഹന വ്യവസായം സാക്ഷ്യപ്പെടുത്തുന്ന ദ്രുതഗതിയിലുള്ള വികസനത്തിനൊപ്പം മുന്നേറുന്നതിലും സാസ്കോ നടത്തുന്ന മുൻനിര പങ്കിന്റെ തുടർച്ചയാണിത്. 50ലധികം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സംസം വെള്ളത്തിന്റെ ശുദ്ധിയും സുരക്ഷയും ഉറപ്പാക്കാൻ മദീന മസ്ജിദുന്നബവിയിൽ പ്രതിദിനം നടത്തുന്നത് 80 തവണ ലാബ് പരിശോധന

മദീന: സംസം വെള്ളത്തിന്റെ ശുദ്ധിയും സുരക്ഷയും ഉറപ്പാക്കാൻ മദീന മസ്ജിദുന്നബവിയിൽ പ്രതിദിനം നടത്തുന്നത് 80 തവണ ലാബ് പരിശോധന. മസ്ജിദുന്നബവിക്ക് കീഴിലെ ലബോറട്ടറിയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക സംഘമാണ് ഇത്രയും തവണ സാമ്പിളുകൾ പരിശോധിക്കുന്നത്. പള്ളിക്കുള്ളിലെയും മുറ്റത്തെയും സംസം വെള്ളത്തിന്റെ എല്ലാ വിതരണ സംവിധാനത്തിൽ നിന്നുമാണ് പരിശോധനക്ക് ആവശ്യമായ സാമ്പിളുകൾ എടുക്കുന്നത്. ജലത്തിന്റെ ശുദ്ധത പരിശോധിക്കാൻ ലോകത്ത് നിലവിലുള്ള ഏറ്റവും അത്യാധുനിക ലാബ് ഉപകരണങ്ങളും സാങ്കേതികവിദ്യയുമാണ് സംസം വെള്ളത്തിന്റെ പരിശോധനക്ക് ഉപയോഗിക്കുന്നത്. മക്കയിൽനിന്ന് കൊണ്ടുവരുന്ന സംസം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു സൗദി മാനവ വിഭവ ശേഷി മന്ത്രാലയം

റിയാദ്: സഊദിയിലെ പെരുന്നാൾ അവധി ദിനങ്ങൾ മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി ദിനങ്ങൾ ലഭിക്കുമെന്ന് സഊദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ നാല് ദിവസം ആയിരിക്കും ജീവനക്കാർക്ക് അവധി. തൊഴിൽ വ്യവസ്ഥയുടെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ (24) ൻ്റെ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ തൊഴിലുടമ പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം കൂട്ടിച്ചേർത്തു. ആർട്ടിക്കിൾ 24 പ്രകാരം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്തിലെ ഏക ഡ്രാഗൺ ബോൾ തീം പാർക്ക് സൗദിയിൽ ഉദ്ഘാടനം ചെയ്തു.

റിയാദ്: വിനോദം, കായികം, സംസ്കാരം എന്നിവയ്ക്കായി സമാനതകളില്ലാത്ത ആഗോള ലക്ഷ്യസ്ഥാനം സൃഷ്ടിക്കുന്നതിനുള്ള ഖിദ്ദിയയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ലോകത്തിലെ ഏക ഡ്രാഗൺ ബോൾ തീം പാർക്ക് ഉദ്ഘാടനം ചെയ്തു. ഏഴ് തീം സോണുകളിലായി വ്യാപിച്ചുകിടക്കുന്ന 30-ലധികം റൈഡുകളും ആകർഷണങ്ങളും അനുഭവിച്ചുകൊണ്ട് ആനിമേഷൻ പ്രേമികൾക്കും കുടുംബങ്ങൾക്കും വിനോദം ആഗ്രഹിക്കുന്നവർക്കും ഡ്രാഗൺ ബോൾ പ്രപഞ്ചത്തിലേക്ക് ആഴത്തിൽ മുങ്ങാനുള്ള അവസരം ലഭിക്കും. റിയാദിൽ നിന്ന് 40 മിനിറ്റ് മാത്രം അകലെ, ഖിദ്ദിയ സിറ്റിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ അഭൂതപൂർവമായ ആനിമേഷൻ തീം പാർക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി എയർലൈൻസിെൻറ (സൗദിയ) റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവിസ് ഓപ്പറേഷൻസ് മാറ്റുന്നു : പുതുതായി ആരംഭിക്കുന്ന റിയാദ് എയറിന് വേണ്ടിയാണ് സൗദിയ വഴിമാറുന്നത്

റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിെൻറ (സൗദിയ) റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവിസ് ഓപ്പറേഷൻസ് മാറ്റുന്നു. സൗദി പൊതുനിക്ഷേപ ഫണ്ടിന് കീഴിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിന് വേണ്ടിയാണ് സൗദിയ വഴിമാറുന്നത്. പകരം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തരാഷ്ട്ര വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി അവിടം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള സർവിസ് ഓപറേഷൻ. നിലവിൽ രാജ്യത്ത് റിയാദ്, ജിദ്ദ രണ്ട് നഗരങ്ങളിൽ നിന്നാണ് സൗദി എയർലൈൻസ് പ്രവർത്തനം നടത്തുന്നതെന്നും 2025ൽ പ്രവർത്തനം ആരംഭിക്കുന്ന റിയാദ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും തുടരുമെന്ന് സിവിൽ ഡിഫൻസ്

ജിദ്ദ: സഊദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. മോശം കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും വെള്ളപ്പൊക്കമുണ്ടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കുകയും സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ജീവന് അപകടകരമായതിനാൽ വെള്ളപ്പൊക്കത്തിൽ നീന്തരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മക്ക മേഖലയിലെ തുർബ, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പള്ളിക്കുള്ളിൽ വാണിജ്യ ഉൽപന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നതിനെതിരെ മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്

റിയാദ്: പള്ളിക്കുള്ളിൽ വാണിജ്യ ഉൽപന്നങ്ങളും കച്ചവടവും പരസ്യവും നടത്തുന്നതിനെതിരെ മതകാര്യ വകുപ്പിന്റെ മുന്നറിയിപ്പ്. പള്ളിയുടെ വിശുദ്ധി ലംഘിക്കുന്ന വിധത്തിൽ ഒരാൾ പള്ളിക്കുള്ളിൽ കച്ചവടവും പരസ്യവിളംബരവും ചെയ്യുന്നതായ വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്. സ്‌നാപ്ചാറ്റ് പ്ലാറ്റ്‌ഫോമിലെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട ആൾ പള്ളിയുടെ പവിത്രത ലംഘിച്ചുവെന്ന് മന്ത്രാലയം വിശദീകരിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പറഞ്ഞു. ഇതുപോലെയുള്ള പ്രവർത്തനങ്ങളിലേർപ്പെടൽ പള്ളിയുടെ പവിത്രതയെ ലംഘിക്കലാണെന്ന് മന്ത്രാലയം ഉണർത്തി. നിയമംമൂലം നിരോധിച്ച പ്രവൃത്തിയിലേർപ്പെടുന്ന ആളുകൾക്കെതിരെ നിയമ നടപടികൾ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പുണ്യനഗരമായ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം

മദീന: പുണ്യനഗരമായ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള വിപുലീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. 2027 അവസാനത്തോടെ വിമാനത്താവളത്തിന്റെ ശേഷി 1.7 കോടി യാത്രക്കാരായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന് ചെലവ് 1.2 ശതകോടി റിയാൽ കണക്കാക്കുന്നു. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസർ അൽജാസിർ, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ബിൻ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ആഗോള ലോജിസ്റ്റിക് കേന്ദ്രമായും മൂന്ന് ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനമായും മാറാൻ പോകുന്നു ജിദ്ദ തുറമുഖം

ജിദ്ദ: കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ജിദ്ദ തുറമുഖത്ത് ലോജിസ്റ്റിക് സോൺ സ്ഥാപിക്കുന്നതിന് കരാർ ഒപ്പുവെച്ചു. സൗദി ജനറൽ പോർട്ട് അതോറിറ്റിയും (മവാനി) മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) ലോജിസ്റ്റിക് വിഭാഗമായ മെഡ്ലോഗും തമ്മിലാണ് കരാർ. 17.5 കോടി റിയാൽ മുതൽമുടക്കിയാണ് കരാർ. ഇതോടെ ഒരു ലക്ഷം ചതുരശ്രമീറ്റർ വിസ്തീർണത്തിൽ ജിദ്ദ തുറമുഖത്ത് കണ്ടെയ്നറുകൾ സംഭരിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയും വാണിജ്യ ചലനവും വർധിപ്പിക്കുന്നതിനും വിതരണ ശൃംഖല ഉറപ്പാക്കുന്നതിനും പ്രത്യേക ലോജിസ്റ്റിക് സോൺ സ്ഥാപിതമാകുന്നതിലൂടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്ക ഹറമിൽ ഇഅതികാഫിരിക്കുന്നവർക്ക് മൂന്ന് നിലകൾ അനുവദിച്ചിട്ടുണ്ടെന്ന്  ഗൈഡൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ അബ്ദുൽ മുഹ്‌സിൻ അൽ-ഗാംദി

മക്ക: ഈ വർഷം ഇഅതികാഫിരിക്കുന്നവർക്ക് മൂന്ന് നിലകൾ അനുവദിച്ചിട്ടുണ്ടെന്ന് മസ്ജിദുൽ ഹറാമിലെ ഗൈഡൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ അബ്ദുൽ മുഹ്‌സിൻ അൽ-ഗാംദി പറഞ്ഞു. ഈ വര്ഷം ഇഅതികാഫിരിക്കുന്നവരുടെ എണ്ണം ഇരട്ടിയാണെന്നും പുരുഷന്മാർ 5000 വും സ്ത്രീകൾ 1000 വും എണ്ണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്ഷം 500 സ്ത്രീകളും 2500 പുരുഷന്മാരും അടക്കം ആകെ ഇഅതികാഫിരിക്കുന്നവരുടെ എണ്ണം 3000 ആയിരുന്നു. റമളാൻ 20 മുതൽ ആണ് രെജിസ്റ്റർ ചെയ്തവർക്ക് ഇഅതികാഫിന് പ്രവേശനം അനുവദിക്കുക. അതേ സമയം മസ്ജിദുൽ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താനായി പുതിയ റോബോട്ട് .

ദുബൈ: ഇലക്ട്രിക് സ്കൂട്ടർ ഉപയോക്താക്കൾ വരുത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് ‘റോബോകോപ്’ പ്രവർത്തനം തുടങ്ങി. എമിറേറ്റിലെ ബീച്ചുകളിൽ നിരീക്ഷണത്തിനും നിയമലംഘനങ്ങൾ പിടികൂടാനും ഉപയോഗിക്കുന്ന റോബോട്ട് വ്യാഴാഴ്ച മുതലാണ് ജുമൈറ ബീച്ചിൽ പരീക്ഷണഓട്ടം ആരംഭിച്ചു. അഞ്ചുചക്രത്തിൽ സഞ്ചരിക്കുന്ന, 200കിലോയുള്ള റോബോട്ട് പുറത്തിറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം ആർ.ടി.എ വെളിപ്പെടുത്തിയിരുന്നു. നവീന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്, ഹെൽമറ്റ് ധരിക്കാതിരിക്കുന്നത്, നിശ്ചിത സ്ഥലത്തല്ലാതെ സ്കൂട്ടറുകൾ പാർക്ക് ചെയ്യുന്നത്, ഇ-സ്കൂട്ടറിൽ ഒന്നിലേറെ യാത്രക്കാർ സഞ്ചരിക്കുന്നത്, കാൽനടക്കാർക്ക് മാത്രമായുള്ള ഭാഗങ്ങളിൽ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് റീചാർജിന് ഉപയോഗിക്കുന്ന മെഷീനുകളുടെ നവീകരണം പൂർത്തിയാക്കിയതായി റോഡ് ഗതാഗത അതോറിറ്റി

ദുബൈ: എമിറേറ്റിലെ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് റീചാർജിന് ഉപയോഗിക്കുന്ന മെഷീനുകളുടെ നവീകരണം പൂർത്തിയാക്കിയതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ആകെ 262 മെഷീനുകളിൽ 165 എണ്ണത്തിന്‍റെ പുതുക്കലാണ് പൂർത്തിയാക്കിയത്. നവീകരണം പൂർത്തിയായതോടെ ഇടപാടുകളുടെ സമയം 40ശതമാനം വരെ കുറയുമെന്ന് അധികൃതർ വെളിപ്പെടുത്തി. നോൽ കാർഡ് റീചാർജ് ചെയ്യുന്നതിന് ഡിജിറ്റൽ ഇടപാട് ഉപയോഗിക്കുന്ന സംവിധാനവും, ബാക്കിത്തുക പേപ്പർ കറൻസിയിലും കോയിൻ കറൻസിയിലും ലഭ്യമാക്കുന്ന സംവിധാനവുമാണ് പ്രധാനമായും നവീകരിച്ചിട്ടുള്ളത്. എളുപ്പത്തിൽ ഉപഭോക്താവിന് ഉപയോഗിക്കാനാവുന്ന രീതിയിൽ ചുവപ്പ്, പച്ച ലൈനുകളിലെ സ്റ്റേഷനുകളിലെല്ലാം […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

UAE കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ വൈകിയാൽ പിഴ പതിനായിരം ദിർഹം

എന്താണ് കോർപറേറ്റ് നികുതി, എത്ര അടക്കണം ? ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിന്‍റെ മത്സരക്ഷമത വർധിപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എ.ഇയിൽ ജൂൺ ഒന്ന് മുതൽ നടപ്പാക്കുന്ന പുതിയ നികുതിയാണ് കോർപറേറ്റ് നികുതി. 3,75,000 ദിർഹവും അതിനുമുകളിലും ലാഭമുള്ള കമ്പനികളാണ് ഒമ്പത് ശതമാനം കോർപ്പറേറ്റ് നികുതി അടക്കേണ്ടത്. 3.75 ലക്ഷം ദിർഹമിന് മുകളിൽ വരുന്ന അറ്റാദായത്തിന്‍റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്. അഞ്ച് ലക്ഷം ദിർഹം ലാഭമുള്ള സ്ഥാപനമാണെങ്കിൽ 1.25 ലക്ഷം ദിർഹമിന്‍റെ ഒമ്പത് ശതമാനമാണ് നികുതി അടക്കേണ്ടത്. ഇതിനായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റമദാൻ ആദ്യ 10 ദിവസങ്ങളിലെ ഇരുഹറമുകളിലെ പദ്ധതികൾ വിജയകരമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്

മക്ക: റമദാൻ ആദ്യ 10 ദിവസങ്ങളിലെ ഇരുഹറമുകളിലെ പദ്ധതികൾ വിജയകരമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. രണ്ടാമത്തെ 10 ദിവസങ്ങളിൽ മതപരമായ സംരംഭങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിനുവേണ്ട പദ്ധതികൾ ഒരുക്കിയിട്ടുണ്ട്.ആദ്യ 10ലെ പദ്ധതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. പദ്ധതികൾ ഒാരോന്നും സന്ദർശകർക്കും തീർഥാടകർക്കും ഭക്തിനിർഭരമായ അന്തരീക്ഷം ഒരുക്കുന്നതിലും അതിഥികളെ സേവിക്കുന്നത് കേന്ദ്രബിന്ദുവായിക്കണ്ടും അവരുടെ മതപരമായ അനുഭവം സമ്പന്നമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. സന്ദർശകരുടെയും തീർഥാടകരുടെയും തിരക്ക് വർധിക്കുന്ന സാഹചര്യം പരിഗണിച്ച് രണ്ടാമത്തെ പത്തിൽ മതപരമായ […]

error: Content is protected !!