ജിദ്ദ : ഡെലിവറി മേഖലാ സൗദിവല്‍ക്കരണ തീരുമാനത്തിന്റെ ആദ്യ ഘട്ടം ഇന്നു മുതല്‍ നിലവില്‍വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഡെലിവറി മേഖലാ തൊഴിലുകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനും വിദേശികളെ ലൈസന്‍സുള്ള ഡെലിവറി ആപ്പുകള്‍ വഴി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന തീരുമാനം നേരത്തെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഡ്രൈവര്‍മാരുടെ കാര്യക്ഷമത ഉയര്‍ത്താനും സേവന നിലവാരം മെച്ചപ്പെടുത്താനും സുരക്ഷയുടെയും വിശ്വാസ്യതയുടെയും നിലവാരം ഉയര്‍ത്താനുമാണ് ഡെലിവറി മേഖലാ സൗദിവല്‍ക്കരണത്തിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.