മക്ക: എസ്‌കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തീർഥാടകൻ ക്ഷീണിതനാണെങ്കിലും എസ്‌കലേറ്ററിൽ ഇരിക്കരുത്; ഇത് അവൻ്റെ സുരക്ഷ ഉറപ്പാക്കാനാണ്. മന്ത്രായലയം വ്യക്തമാക്കി.
അതേ സമയം മസ്ജിദുൽ ഹറമിലെ തിരക്ക് ഒഴിവാക്കുന്നതിന് ഉംറ തീർഥാടകർ പെർമിറ്റ് ഉറപ്പാക്കുകയും അതിലെ സമയക്രമം പാലിക്കുകയും ചെയ്യണം.
വൈറൽ രോഗങ്ങളിൽ നിന്നും ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്നും തങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കുന്നതിനായി തീർഥാടകർ ഉംറ സമയത്ത് മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം ഉണർത്തി.