ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യു.എ.ഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ കവറുകൾക്കും ജൂൺ മുതൽ നിരോധനം

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ കവറുകൾക്കും എമിറേറ്റിൽ ജൂൺ മുതൽ നിരോധനം വരും. പ്ലാസ്റ്റിക്കും അല്ലാത്തതുമായ എല്ലാ ബാഗുകളും നിരോധനത്തിൽ ഉൾപ്പെടുമെന്നും ദുബൈ മുനിസിപ്പാലിറ്റി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വർഷം ആദ്യം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവും അല്ലാത്ത ബാഗുകൾക്ക് 25 ഫിൽസ് ചാർജ് ഈടാക്കാനും നിർദേശിച്ചിരുന്നു. ഈ നടപടികളുടെ തുടർച്ചയായാണ് ജൂൺ 1 മുതൽ ദുബൈയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകളും നിരോധിക്കുന്നത്. നിരോധനം പ്രാബല്യത്തിലായാൽ ഉപഭോക്താക്കൾക്ക് ബാഗുകൾക്ക് പകരം സംവിധാനം ഒരുക്കേണ്ട ബാധ്യത സ്ഥാപനങ്ങൾക്കുണ്ടാവില്ല. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾ ഒഴിവാക്കുകയും പുനരുപയോഗിക്കാവുന്ന സ്വന്തം ബാഗുകൾ കൊണ്ടുവരാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ബയോഡീഗ്രേഡബിൾ ബാഗുകൾ അടക്കം നിരോധനത്തിൽ ഉൾപ്പെടുമെന്ന് ദുബൈ മുനിസിപ്പാലിറ്റി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ബോധവത്കരണ ഗൈഡിൽ പറയുന്നുണ്ട്. ബയോഡീഗ്രേഡബിൾ ബാഗുകളിൽ ചെറിയ പ്ലാസ്റ്റിക് ഭാഗങ്ങൾ അവശേഷിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനം.

അതേസമയം, നിരോധനത്തിൽനിന്ന് ബ്രഡ് ബാഗുകൾ, ഓൺലൈൻ പാക്കേജിങ്ങിന് ഉപയോഗിക്കുന്ന ബാഗുകൾ, ത്രാഷ് ബിന്നിൽ ഉപയോഗിക്കുന്ന കവറുകൾ, പച്ചക്കറികൾ-മാംസം-മത്സ്യം-ചിക്കൻ എന്നിവക്കുള്ള കവറുകൾ, ലോൺഡ്രി ബാഗുകൾ, ഇലക്ട്രോണിക് ഉപകരണ ബാഗുകൾ, മാലിന്യ സഞ്ചികൾ, ധാന്യ സഞ്ചികൾ എന്നിവക്ക് ഇളവുണ്ട്.

ഘട്ടംഘട്ടമായുള്ള നിരോധനത്തിൽ 2025 ജനുവരി 1 മുതൽ, പ്ലാസ്റ്റിക് സ്റ്റെററുകൾ, സ്റ്റൈറോഫോം ഭക്ഷണപാത്രങ്ങൾ, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് കോട്ടൺ സ്വാബ്‌സ്, പ്ലാസ്റ്റിക് സ്‌ട്രോകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റൈറോഫോം കപ്പുകൾ എന്നിവ നിരോധിക്കും. 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്ലറികൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയും നിരോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. ഒരേ ലംഘനം ഒരു വർഷത്തിനുള്ളിൽ സംഭവിച്ചാൽ, പിഴ ഇരട്ടിയാകുമെന്നും പരമാവധി 2,000 ദിർഹം വരെ ചുമത്തുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!