GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) പത്ത് സ്ഥലങ്ങളില്‍ ഈദിഅ എ.ടി.എം സേവനം ലഭ്യമാണെന്ന് അറിയിച്ചു

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) പത്ത് സ്ഥലങ്ങളില്‍ ഈദിഅ എ.ടി.എം സേവനം ലഭ്യമാണെന്ന് അറിയിച്ചു. മാര്‍ച്ച് 27 ബുധനാഴ്ച മുതല്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

പ്ലേസ് വിന്‍ഡോം മാള്‍, മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ മിര്‍ഖാബ് മാള്‍, വെസ്റ്റ് വാക്ക്, അല്‍ ഖോര്‍ മാള്‍, അല്‍ മീര തുമാമ, മുഐതര്‍ ശാഖകള്‍ തുടങ്ങി പത്തിലേറെ വ്യത്യസ്ത സ്ഥലങ്ങളിലാണ് എ.ടി.എമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഈദിയ എ.ടി.എം സേവനം ഉപയോക്താക്കള്‍ക്ക് 5, 10, 50-100 മൂല്യങ്ങളില്‍ ഖത്തര്‍ റിയാലുകള്‍ പിന്‍വലിക്കാന്‍ സാധിക്കും.

ഈദിയ എ.ടി.എമ്മുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് പുതിയ നോട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ശാഖകളില്‍ ദീര്‍ഘനേരം കാത്തിരിക്കുന്നത് ഒഴിവാക്കാനും കഴിയും. ക്യു.സി.ബിയുടെ ഈ സേവനം കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും പെരുന്നാള്‍ ദിനങ്ങളില്‍ കൂടുതല്‍ സൗകര്യപ്രദമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!