GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്തിൽ ഏപ്രിൽ ഒമ്പതു മുതൽ 14 വരെ പെരുന്നാൾ അവധി

കുവൈത്ത് സിറ്റി: രാജ്യത്ത് പെരുന്നാളിന് അഞ്ചു ദിവസം പൊതുഅവധി. ഏപ്രിൽ ഒമ്പതു മുതൽ 14 വരെയാണ് അവധി. ഏപ്രിൽ 14 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കും.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി എന്നിവകൂടി ഉൾപ്പെട്ടാണ് അഞ്ചു ദിവസത്തെ അവധി. ഈ ദിവസങ്ങളിൽ സർക്കാർ മന്ത്രാലയങ്ങൾ, ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിവെക്കും. എന്നാൽ അടിയന്തര സ്വഭാവമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!