മക്ക: ഈ വർഷം ഇഅതികാഫിരിക്കുന്നവർക്ക് മൂന്ന് നിലകൾ അനുവദിച്ചിട്ടുണ്ടെന്ന് മസ്ജിദുൽ ഹറാമിലെ ഗൈഡൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ അബ്ദുൽ മുഹ്‌സിൻ അൽ-ഗാംദി പറഞ്ഞു.
ഈ വര്ഷം ഇഅതികാഫിരിക്കുന്നവരുടെ എണ്ണം ഇരട്ടിയാണെന്നും പുരുഷന്മാർ 5000 വും സ്ത്രീകൾ 1000 വും എണ്ണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്ഷം 500 സ്ത്രീകളും 2500 പുരുഷന്മാരും അടക്കം ആകെ ഇഅതികാഫിരിക്കുന്നവരുടെ എണ്ണം 3000 ആയിരുന്നു. റമളാൻ 20 മുതൽ ആണ് രെജിസ്റ്റർ ചെയ്തവർക്ക് ഇഅതികാഫിന് പ്രവേശനം അനുവദിക്കുക.
അതേ സമയം മസ്ജിദുൽ ഹറാമിൽ ഭിന്നശേഷിക്കാരെ മാത്രം സേവിക്കാനായി 50 ഓളം ജീവനക്കാർ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.