GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ “വാർ ഓൺ ഡ്രഗ്സ്” ക്യംപയിനിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി

റിയാദ്: സഊദി അറേബ്യയുടെ “വാർ ഓൺ ഡ്രഗ്സ്” ക്യംപയിനിടെ വൻ ലഹരി മരുന്ന് ശേഖരം പിടികൂടിയതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി വെളിപ്പെടുത്തി.

ഷാബു എന്ന മരുന്നിൻ്റെ അസംസ്കൃത രൂപമായ 1500 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 76 ദശലക്ഷം ആംഫെറ്റാമിൻ ഗുളികകൾ, 22000 കിലോ ഹാഷിഷ്, കൂടാതെ 174 കിലോ കൊക്കെയ്ൻ, 900,000 കിലോ ഖത്ത്, 12 ദശലക്ഷം അനധികൃത ഗുളികകൾ എന്നിവയാണ് പിടികൂടിയത്.
ലഹരി മരുന്ന് ദുരുപയോഗ കേസുകളിൽ 75 ശതമാനത്തിലധികം പേരും 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണെന്നും ലഹരി മരുന്ന് ഉപയോഗിക്കുന്നവരിൽ എട്ട് ശതമാനം 20 വയസ്സിന് താഴെയുള്ളവരാണെന്നും പിടിച്ചെടുത്ത കേസുകൾ മൊത്തം കേസുകളിൽ ഒരു ശതമാനം സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഹരി ദുരുപയോഗത്തിന് ഇരയായ നിരവധി യുവാക്കളും യുവതികളും, ബലാത്സംഗത്തിന് വിധേയരാകുകയും വിദ്യാഭ്യാസം നഷ്‌ടപ്പെടുകയും കുടുംബത്തിൽ നിന്ന് ഒളിച്ചോടുകയും ചെയ്യുന്ന അവസ്ഥയിലെത്തിയ കേസുകൾ ഉണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!