റിയാദ് : സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ വിസ റദ്ദാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
– റീ-എൻട്രി വിസയിൽ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരികെ എത്താത്ത ഗാർഹിക തൊഴിലാളികളെ വിസ റദ്ദാക്കി സ്‌പോൺസർമാരുടെ കണക്കിൽനിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഓട്ടോമാറ്റിക് രീതിയിൽ പൂർത്തിയാക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
– റീ-എൻട്രി വിസയിൽ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരികെ എത്താത്ത ഗാർഹിക തൊഴിലാളികളുടെ വിസകൾ റീ-എൻട്രി വിസാ കാലാവധി അവസാനിച്ച് ആറു മാസത്തിനു ശേഷമാണ് ഓട്ടോമാറ്റിക് ആയി റദ്ദാക്കുക.
– ഇതിനു മുമ്പായി വിസകൾ റദ്ദാക്കാനും സാധിക്കും.
– ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴി തൊഴിലുടമകൾ പ്രത്യേക അപേക്ഷ നൽകണം.
– റീ-എൻട്രി വിസാ കാലാവധി അവസാനിച്ച് 30 ദിവസത്തിനു ശേഷമാണ് അബ്ശിറിലെ തവാസുൽ സേവനം വഴി ഗാർഹിക തൊഴിലാളികളെ തങ്ങളുടെ കണക്കിൽനിന്ന് നീക്കം ചെയ്യാൻ സ്‌പോൺസർമാർ പ്രത്യേകം അപേക്ഷ നൽകേണ്ടതെന്നും ജവാസാത്ത് പറഞ്ഞു.
– അബ്ശിർ വഴി ഓൺലൈൻ ആയി സേവനങ്ങൾ പൂർത്തിയാക്കാൻ എന്തെങ്കിലും പ്രതിബന്ധങ്ങൾ നേരിടുന്നവർക്ക് തവാസുൽ സേവനം വഴി ബന്ധപ്പെട്ട് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.