GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്ക ഹറമിലെ തിരക്ക് നിയന്ത്രിക്കുവാൻ വേണ്ടി ഹറം പരിധിയിലെ മറ്റു മസ്ജിദുകളിൽ നിസ്കരിക്കാൻ നിർദ്ദേശിച്ചു ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: മക്കയിലേക്കുള്ള തീർഥാടകരുടെയും സന്ദർശകരുടെയും തിരക്ക് വർധിച്ച സാഹചര്യത്തിൽ ഹറമിലെ തിരക്ക് കുറക്കാൻ ഹറം പരിധിക്കുള്ളിലെ ഏതെങ്കിലും പള്ളിയിൽ നമസ്കാരം നിർവഹിക്കണമെന്ന് ജനങ്ങളോട് ഹജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.

ഹറമിന്റെ പരിധിയിൽ ഉൾപ്പെടുന്ന പള്ളികളിലെ പ്രാർഥനക്ക് വലിയ പ്രതിഫലമുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. അതേസമയം ഹറമിലെ തിരക്ക് കുറക്കാൻ ‘മക്ക മുഴുവനും ഹറം ആണ്’ എന്ന തലക്കെട്ടിൽ മക്ക, മശാഇർ റോയൽ കമീഷൻ ബോധവത്കരണവും ആരംഭിച്ചു.
മക്ക നിവാസികൾക്കും സന്ദർശകർക്കും തീർഥാടകർക്കും ഹറമിന്റെ മഹത്വം മനസ്സിലാക്കാനും അതിന്റെ മഹത്തായ പ്രതിഫലത്തിലേക്കും വെളിച്ചം വീശുകയുമാണ് ലക്ഷ്യമിടുന്നത്. ഹറം അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മക്ക നഗരത്തിലെ എല്ലാ പള്ളികളിലും വെച്ചുള്ള പ്രാർഥനക്ക് ഇരട്ടി പ്രതിഫലമുണ്ടെന്നും അതോറിറ്റി സൂചിപ്പിച്ചു.

മക്കയിലെത്തുന്ന തീർഥാടകർ അതിൽ മുഴുവനും ആത്മീയത കണ്ടെത്തുന്നു. അത് മസ്ജിദുൽ ഹറാമിൽ മാത്രം ഒതുങ്ങുന്നില്ല. മക്കയുടെ വടക്കുഭാഗത്തേക്ക് അഞ്ച് കിലോമീറ്ററും പടിഞ്ഞാറ് ജിദ്ദ ഗവർണറേറ്റിലേക്ക് 18 കിലോമീറ്ററും തെക്ക് അറഫയുടെ ഭാഗത്തേക്ക് ഹറമിൽനിന്ന് 20 കിലോമീറ്റർ വരെയും മക്കയുടെ കിഴക്ക് പതിനാലര കിലോമീറ്ററും നീണ്ടുകിടക്കുന്നതാണ് ഹറം അതിർത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!