ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കോഴിക്കോട്ടെ സഊദി വിസ സെൻ്റർ വി.എഫ്.എസ്സിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് പരാതി

കോഴിക്കോട്: മലബാറിലെ ആയിരങ്ങൾ സഊദി വിസ കാര്യങ്ങൾക്കായി ആശ്രയിക്കുന്ന കോഴിക്കോട്ടെ സഊദി വിസ സെൻ്ററിൽ നടക്കുന്നത് വൻ തട്ടിപ്പെന്ന് പരാതി. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ ഇവിടെയെത്തുന്നവരെ വട്ടം കറക്കുകയും മറ്റു വഴികളിലൂടെ പണം തട്ടുകയും ചെയ്യുന്നതായ പരാതികൾക്കെതിരെ ശക്തമായ നീക്കങ്ങളുമായി മലബാർ ഡവലപ്പ്മെൻ്റ് ഫോറം ആണ് രംഗത്തെത്തിയത്. പണം ഈടാക്കുന്നത് ഉൾപ്പെടെ വി എഫ് എസ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ് നേരത്തെ ഫോറം വീഡിയോ സഹിതം പുറത്ത് കൊണ്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതർക്ക് പരാതി നൽകിയത്.

കോഴിക്കോട്ടെ വി എഫ് എസ് തഷീറിലെ വ്യാപകമായ തട്ടിപ്പിനെതിരായി ഇന്ത്യയിലെ സഊദി സ്ഥാനപതിക്കും റിയാദിലെ തഷീർ ഡയരക്ടർക്കും  മലബാർ ഡവലപ്പ്മെൻ്റ് ഫോറം (എം.ഡി.എഫ്)  പരാതി നൽകി. പ്രവാസി ചൂഷണത്തിനെതിരായി ശക്തമായ പോരാട്ടം തുടരുമെന്ന് എം.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

സഊദി അറേബ്യയി ലെ പ്രവാസികളുടെ ഭാര്യമാരേയും കുട്ടികളേയും ബന്ധുമിത്രാദികളെയും കൊള്ളയടിക്കുന്ന കോഴിക്കോട് ഹൈലൈറ്റ് മാളിന് അഭിമുഖമായുള്ള വി.എഫ്.എസ് (Thasheer Visa Service Centre) നെതിരായി ഇന്ത്യയിലെ ബഹുമാനപ്പെട്ട സഊദി അറേബ്യൻ അംബാസിഡറായ സാലെ ഈദ് അൽ ഹുസൈനി, റിയാദിലുള്ള തഷീർ വകുപ്പിൻ്റെ ഡയരക്ടർ എന്നിവർക്കാണ് പരാതി നൽകിയത്.

പരാതിയിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്👇

1) സഊദി പ്രവാസികളുടെ ഭാര്യമാരേയും കുടുംബങ്ങളേയും അനാവശ്യ കാരണങ്ങൾ സൃഷ്ട്ടിച്ച് തൊട്ടടുത്ത ബിനാമി ട്രാവൽ ഏജൻസിയുമായി സഹകരിച്ച് സാമ്പത്തിക ചൂഷണത്തിന് വിധേയമാക്കി വി.എസ്. എഫ്  വിസാ സെൻ്ററിലെ ജീവനക്കാരിൽ ഒരു വിഭാഗം അനധികൃതമായി  ലക്ഷക്കണക്കിന് രൂപ സംമ്പാദിക്കുന്നു.

2) വിസ അപേക്ഷകൾ ഓൺലൈനിൽ സമർപ്പിച്ച ശേഷം കാസർക്കോട് മുതൽ തൃശ്ശൂരിൽ നിന്നു വരെ ദീർഘദൂരം സഞ്ചരിച്ചെത്തുന്ന ഉപഭോക്താക്കളോട് വളരെ മോശമായ രീതിയിൽ പെരുമാറുന്നു.

3) രാവിലെ 11 മണിക്ക് അപ്പോയ്ൻ്റ്മെൻ്റ് ലഭ്യ മായവരെ വൈകുന്നേരം 4 മണി വരെ ക്യൂവിൽ നിർത്തി പീഡിപ്പിക്കുന്നു. രാവിലെ 11 മണി ക്ക് ഓൺലൈനിൽ അവസരം കിട്ടിയവരെ നീണ്ട കാത്തിരിപ്പിന് ശേഷം വൈകുന്നേരം 4 മണിക്കാണ് കൗണ്ടറിലേക്ക് വിളിക്കുക.

4) അപേക്ഷയിൽ ചെറിയ തെറ്റുകൾ  കണ്ടെത്തിയാൽ ക്രമപ്രകാരം തെറ്റുകൾ മാറ്റിയുള്ള പുതിയ അപേക്ഷ സമർപ്പിക്കുവാനുള്ള പ്രത്യേക ലോഞ്ചിൽ പ്രവേശനം നിഷേധിച്ച് തൊട്ടടുത്ത ട്രാവൽസിലേക്കാണ് അപേക്ഷകരെ നിർബന്ധിച്ച് പറഞ്ഞയക്കുന്നത്. ട്രാവൽ ഏജൻസിയിൽ എയർ ടിക്കറ്റുകളൊന്നും ഡീൽ ചെയ്യുന്നതായി കാണാൻ കഴിഞ്ഞില്ല – പകരം VFS സഊദി വിസാ സർവീസ് സെൻ്ററിൽ നിന്നും പറഞ്ഞയക്കുന്ന നൂറുകണക്കിനാളുകളുടെ നീണ്ട ക്യൂ. ചെറിയ ചെറിയ തെറ്റുകൾ വി.എഫ്.എസിൽ തന്നെ പരിഹരിക്കാൻ ശ്രമിക്കാതെ അപേക്ഷകരെ നിർബന്ധിച്ച് ഈ “മോഡൽ ട്രാവൽ ഏജൻ്റി “ൻ്റെ മുമ്പിലേക്ക് നിർബന്ധിച്ച് പറഞ്ഞയക്കുന്നത് എന്തിനാണ്?. തെറ്റുകൾ ഇല്ലാത്ത വനിതകളായ അപേക്ഷകരേയും പണം തട്ടാനായി ട്രാവൽ ഏജൻസിയിലേക്ക് പറഞ്ഞയക്കുന്നു. 4500 രൂപ ഒരാൾക്ക് അങ്ങിനെ 5 അംഗ കുടുംബത്തിന് 22500 രൂപ ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ ഇടപെട്ടപ്പോൾ ഏജൻ്റ് പൂർണ്ണമായും സൗജന്യ മാക്കി നൽകി.  അതോ ടെയാണ് ഈ വൻ തട്ടിപ്പ് ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്.

5) വിസ അടിക്കുവാൻ നൽകിയ പാസ്സ് പോർട്ട് ശരിയായിട്ടുണ്ടെന്നും സെൻ്ററിൽ വന്നു ശേഖരിക്കണമെന്നും പറഞ്ഞ് SMS സന്ദേശമയക്കുന്നു – സന്ദേശം വായിച്ച് ദീർഘ ദൂരത്ത് നിന്നും രാവിലെ 10 മണി ക്ക് സെൻ്ററിൽ എത്തുന്നവരോട് നിങ്ങൾ വൈകുന്നേരം 4 മണി വരെ കാത്ത് നിൽക്കണമെന്ന ഉത്തരവാണ് കണ്ണിൽ ചോരയില്ലാത്ത വി.എഫ്.എസുകാരിൽ നിന്നും ലഭ്യമാകുന്നത്.

6) വിസ സ്റ്റാമ്പ് ചെയ്ത പാസ്സ്പോർട്ടുകൾ വിത രണം ചെയ്യുന്ന കൊറിയർ കമ്പനിക്കെതിരായും ഉപഭോക്താക്കളുടെ പരാതികളുണ്ട്.

ഈ ചൂഷണം അനുവദിക്കില്ലെന്നും ശക്തമായി നേരിടുമെന്നും ശക്തമായ
അന്വേഷണം നടക്കട്ടെ യെന്നും പരിഹാരം കാണുന്നത് വരെ ഇതിന് പിന്നിൽ ഉണ്ടാകുമെന്നും മലബാർ ഡവലപ്പ്മെൻ്റ് ഫോറം അറിയിച്ചു

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!