GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഏത് വിസയുണ്ടെങ്കിലും തീർത്ഥാടകന് ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

മക്ക: ഏത് തരത്തിലുള്ള വിസയുണ്ടെങ്കിലും തീർത്ഥാടകന് ഉംറ നിർവഹിക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഫാമിലി, പേഴ്സണൽ – വിസിറ്റ് വിസ , ട്രാൻസിറ്റ് വിസ, തൊഴിൽ വിസ, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ തുടങ്ങി ഏത് തരം വിസയിൽ വന്ന വിശ്വാസികൾക്കും ഉംറ നിർവ്വഹിക്കാനാകും.

ഉംറ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കുന്നതിന്, തീർഥാടകൻ നുസുക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും ഉംറ നിർവഹിക്കാനുള്ള പെർമിറ്റ് നേടുകയും നിശ്ചിത സമയത്തും തീയതിയിലും ഉംറ നിർവ്വഹിക്കാനെത്താൻ പ്രതിജ്ഞാബദ്ധരാകുകയും വേണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

തിരക്ക് കുറക്കാനായി, റമളാനിൽ ഒരാൾക്ക് ഒരു ഉംറ നിർവ്വഹിക്കാൻ മാത്രമേ അനുമതി നൽകുകയുള്ളൂ എന്ന് അധികൃതർ കഴിഞ്ഞ ദിവസം ഓർമ്മപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!