GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു

രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടരുമെന്ന് സിവിൽ ഡിഫൻസ് ഓർമിപ്പിച്ചു

മക്ക പ്രവിശ്യയിലെ മക്ക അൽ മുകറമ, മൈസാൻ, തായിഫ്, അടക്കം വിവിധ സ്ഥലങ്ങളിൽ മഴയും കാറ്റും വെള്ളപ്പാച്ചിലും എല്ലാം അനുഭവപ്പെട്ടും.

കൂടാതെ റിയാദ്,തബുക്ക് , അൽ ജൗഫ്, നോർത്തെൺ ബോഡർ, ഖസീം, മദീന, ഹായിൽ, ശർഖിയ, എന്നീ പ്രവിശ്യകളിലും കാലാവസ്ഥാ വ്യാതിയാനം അനുഭവപ്പെടും.

അൽബാഹ അസീർ ജിസാൻ പ്രാവിശ്യകളും ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലും മഴയും പൊടിക്കാറ്റും വെള്ളപ്പാച്ചിലും ഐസ് വീഴ്ചയും എല്ലാം അനുഭവപ്പെട്ടേക്കും.

ചതുപ്പുകൾ, താഴ്‌വരകൾ, വെള്ളം അടിഞ്ഞ് കുട്ടുന്ന മറ്റു സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കണമെന്നും അവയിൽ നീന്തരുതെന്നും അവ അപകടകരമായ സ്ഥലങ്ങളായതിനാൽ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!