റിയാദ്: ബസ് വാടകക്ക് നൽകുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന സംവിധാനം ഈ മാസം 21ന് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
അന്താരാഷ്ട്ര സർവിസ് നടത്തുന്ന ബസുകളും നിരീക്ഷണപരിധിയിൽ വരും. രാജ്യത്തെ എല്ലാ മേഖലകളിലും സ്വയമേവ നിരീക്ഷണ സംവിധാനങ്ങളുണ്ടാകും. ആറ് നിയമ ലംഘനങ്ങളാണ് ഈ സംവിധാനം വഴി നിരീക്ഷിക്കുക. ഓപറേറ്റിങ് കാർഡ് ലഭിക്കാതെ ബസ് ഓടിക്കുക, കാലഹരണപ്പെട്ട ഓപറേറ്റിങ് കാർഡ് ഉപയോഗിച്ച് ബസ് ഓടിക്കുക, അംഗീകൃത പ്രവർത്തന കാലാവധി കഴിഞ്ഞിട്ടും ബസ് ഉപയോഗിക്കുക എന്നിവയാണ് ഈ ലംഘനങ്ങൾ.
ലംഘനങ്ങൾ ശരിയാക്കാനും നിയലംഘനം നടത്തി ബസുകളൊന്നും ഓടുന്നില്ലെന്ന് ഉറപ്പാക്കാനും ബസ് വാടകക്ക് നൽകുന്ന, അന്തർദേശീയ ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളോട് അതോറിറ്റി ആവശ്യപ്പെട്ടു.