GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങൽ വ്യക്തമാക്കി ജവാസാത്ത്


റിയാദ്: സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ശ്രദ്ധിക്കേണ്ട ഒമ്പത്(9) കാര്യങ്ങൽ

– വിദേശികൾക്ക് ഫൈനൽ എക്‌സിറ്റ് ലഭിക്കാൻ നിയമാനുസൃതമുള്ള മുഴുവൻ സാമ്പത്തിക ബാധ്യതകളും തീർക്കൽ നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.


– മൊബൈൽ ഫോൺ ബില്ലുകൾ അടക്കം മുഴുവൻ ബില്ലുകളും അടക്കൽ നിർബന്ധമാണ്.


– കൂടാതെ സിസ്റ്റത്തിൽ വിദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനവും ഉണ്ടാകാൻ പാടില്ല.


– സാമ്പത്തിക ബാധ്യതകൾ പൂർണമായും തീർക്കാത്തവർക്ക് ഫൈനൽ എക്‌സിറ്റ് അനുവദിക്കില്ല.


– ഫൈനൽ എക്‌സിറ്റ് വിസ അനുവദിക്കാൻ വിദേശിയുടെ പേരിൽ നേരത്തെ അനുവദിച്ച, ഉപയോഗിക്കാത്ത ഫാമിലി, വിസിറ്റ് വിസകളും ഉണ്ടാകാൻ പാടില്ല.


– അറുപതു ദിവസ കാലാവധിയുള്ള ഫൈനൽ എക്‌സിറ്റ് വിസയാണ് അനുവദിക്കുക.


– വിസ അനുവദിക്കുന്ന ദിവസം മുതൽ അറുപതു ദിവസത്തിനകം വിദേശി രാജ്യം വിട്ടിരിക്കണം.


– ഫൈനൽ എക്‌സിറ്റ് വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയില്ല.


– വിദേശത്തുള്ള ആൾക്ക് ഫൈനൽ എക്‌സിറ്റ് വിസ നൽകാൻ കഴിയില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!