ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 19,746 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിക്കപ്പെട്ടവരിൽ 11,250 പേർ ഇഖാമ നിയമ ലംഘകരും 2985 പേർ തൊഴിൽ നിയമ ലംഘകരും 5511 പേർ അതിർത്തി നിയമ ലംഘകരുമാണ്.
അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 972 പേരും പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 47% യമനികളും 50% എത്യോപ്യക്കാരും 3% മറ്റു രാജ്യക്കാരും ആണ്.
അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 109 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 24 പേരും പിടിയിലായവരിൽ പെടുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 11,953 പേരെ നാട് കടത്തിയതായും അധികൃതർ പ്രസ്താവിച്ചു.