GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ദുബൈ വിസ സേവനങ്ങളുടെ കേന്ദ്രമായ ” ജി ഡി ആർ എഫ് എ ” റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

ദുബൈ: ദുബൈയിലെ വിസ സേവനങ്ങൾക്കുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസ്, അൽ മനാറ സെന്റർ, ന്യൂ അൽ തവാർ ഓഫിസ് തുടങ്ങിയ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ സേവനങ്ങൾ ലഭ്യമാകും. എന്നാൽ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും, തുടർന്ന് രണ്ടു മുതൽ അഞ്ചുവരെയുമാണ് ഓഫിസുകൾ പ്രവർത്തിക്കുക.

ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിലെ അടിയന്തര ഓഫിസിൽ 24 മണിക്കൂറും സേവനം ലഭ്യമാകും.

അൽ അവീറിലെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി പത്തുവരെ പ്രവർത്തിക്കും. കൂടാതെ, ദുബൈ നൗ, ജി.ഡി.ആർ.എഫ്.എ ഡി.എക്സ്.ബി തുടങ്ങിയ സ്‌മാർട്ട് ആപ്ലിക്കേഷനുകളിലൂടെയും വെബ്‌സൈറ്റിലൂടെയും സേവനങ്ങൾ ലഭിക്കും. അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറായ 8005111-ൽ ബന്ധപ്പെടുകയും ചെയ്യാം.

*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!