ജിദ്ദ- റമദാന് മുന്നോടിയായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഇന്ന് റിയാദില്‍ നിന്ന് ജിദ്ദയില്‍ എത്തി.
കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക റീജിയണ്‍ ഡെപ്യൂട്ടി അമീര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ സ്വീകരിച്ചു.
ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ് രാജകുമാരന്‍, സത്താം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഫൈസല്‍ ബിന്‍ സൗദ് ബിന്‍ മുഹമ്മദ് രാജകുമാരന്‍, ഡോ. ബിന്‍ അബ്ദുല്‍ അസീസ്, അല്‍ബഹ മേഖലയിലെ അമീര്‍, ഡോ. അബ്ദുല്‍ അസീസ് ബിന്‍ സത്താം ബിന്‍ അബ്ദുല്‍ അസീസ്, അബ്ദുള്‍മജീദ് ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, പ്രിന്‍സ് റകാന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് എന്നിവരും രാജാവിനൊപ്പം എത്തിയിട്ടുണ്ട്.
*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*