റിയാദ്: സഊദി ഈത്തപ്പഴത്തിൻറെ അന്താരാഷ്ട്ര ഡിമാൻഡ് ഉയർന്നു. കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇൻറർനാഷനൽ ട്രേഡ് സെൻററിെൻറ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് കഴിഞ്ഞവർഷം കയറ്റുമതി 14 ശതമാനമാണ് വർധിച്ചത്.
കയറ്റുമതി മൂല്യം ആകെ 146.2 കോടി റിയാലായി ഉയർന്നു. 2022ൽ ഇത് 128 കോടി റിയാലായിരുന്നു. സൗദി ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 119 ആയി ഉയർന്നു. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതി മൂല്യം 2023ൽ 152.5 ശതമാനമാണ് വർദ്ധിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാനിരക്ക് 14 ശതമാനമായി. ഈ നേട്ടത്തിന് യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു.
എണ്ണയിതര കയറ്റുമതി വർധിപ്പിക്കുന്നതിലും ഈന്തപ്പനതോട്ടങ്ങളുടെ പരിപാലനം
മെച്ചപ്പെടുത്തുന്നതിലും രാജ്യം കൈവരിച്ച നേട്ടത്തിനെറ ഫലമാണിതെന്ന് നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ഈന്തപ്പന കൃഷിയിലും വിപണനത്തിലും കയറ്റുമതിയിലും പ്രവർത്തിക്കുന്ന മുഴുവനാളുകളെയും സെൻറർ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അൽനുവൈറൻ അഭിനന്ദിച്ചു.
‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളിൽ ഒന്നാണ് ഈത്തപ്പഴ കയറ്റുമതി വർധിപ്പിക്കുക എന്നത്. ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി രാജ്യമായി സൗദി അറേബ്യയെ മാറ്റാനുള്ള ശ്രമത്തിലാണ് കാർഷിക മന്ത്രാലയം. ഓരോ വർഷവും ഈത്തപ്പഴ കയറ്റുമതിയിൽ രാജ്യം ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*