റിയാദ്- വിശുദ്ധ റമദാനില്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലും പാസ്‌പോര്‍ട്ട് ഓഫീസുകള്‍ സജ്ജമായതായി പാസ്‌പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. സാലിഹ് അല്‍ മുറബ്ബ പറഞ്ഞു. എല്ലാ കര, കടല്‍ അതിര്‍ത്തികളിലും എയര്‍പോര്‍ട്ടുകളിലും പൂര്‍ണമായും സജ്ജമാണ്.
രാജ്യത്തിന് പുറത്ത് നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കുക, രാജ്യത്തിലേക്കുള്ള അവരുടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക, സുരക്ഷാ പെര്‍മിറ്റുകള്‍ സ്വീകരിക്കുക എന്നിവക്കെല്ലാം ജവാസാത്ത് സജ്ജമാണ്.
വിശുദ്ധ റമദാനിൽ ഉംറ തീര്‍ഥാടകരെ വരവേൽക്കാൻ തയ്യാറായി ജവാസാത്ത്
