റിയാദ്: എക്സിറ്റ് റീഎൻട്രി വിസ ഇഷ്യൂ ചെയ്തശേഷം രാജ്യം വിടാതിരിക്കുകയും വിസ കാലയളവിൽ റദ്ദാക്കുകയും ചെയ്തില്ലെങ്കിൽ 1000 റിയാൽ പിഴയുണ്ടാകുമെന്ന് പാസ്പോർട്ട് (ജവാസത്) വകുപ്പ്.
ഉയർന്ന വിസ ഫീസ് ഈടാക്കിയതിന്‍റെ കാരണത്തെക്കുറിച്ച് ഉപഭോക്തൃ സേവനത്തിനുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഒരാൾ നടത്തിയ അന്വേഷണത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. എക്‌സിറ്റ്, റീ എൻട്രി വിസയുടെ സാധുതയുള്ള കാലയളവിൽ രാജ്യം വിടുന്നില്ലെങ്കിൽ പിഴ ഒഴിവാക്കാൻ റദ്ദാക്കണം.
*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*