റിയാദ് : വിശുദ്ധ റമദാനിൽ പള്ളികളിൽ ഇഫ്താർ നിരോധിക്കുമെന്നത് വ്യാജ പ്രചാരണമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രി അബ്ദുൾ ലത്തീഫ് അൽ ഷെയ്ഖ് വ്യക്തമാക്കി. ഈ വർഷം പള്ളികളിൽ ഇഫ്താർ കോർണറുകൾ നിർത്തലാക്കുമെന്ന പ്രചാരണം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം, പള്ളികളിൽ ശുചിത്വം പാലിക്കണമെന്നും ഇമാമുമാർക്ക് നിർദ്ദേശം നൽകി.
പള്ളിയുടെ പുറം മുറ്റത്ത് ഇഫ്താർ പരിമിതപ്പെടുത്തും. ഇഫ്താറിനായി പൊതുസമൂഹത്തിൽനിന്ന് പിരിവ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*
*https://chat.whatsapp.com/I9HX8rTzH9WH9TjIzDHmqB*