ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന  ഓഫീസുകള്‍ക്കെതിരെ നടപടിയുമായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

റിയാദ്- വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന 25 ഓഫീസുകള്‍ക്കെതിരെ നടപടിയെടുത്തതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പ്രവര്‍ത്തനവും സേവനവും മികച്ചതാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് നടപടിയെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഉപഭോക്താക്കാള്‍ക്ക് അര്‍ഹമായ പണം തിരികെ നല്‍കാത്തതും ജോലിക്കാരെ നിയമവിരുദ്ധമായി തൊഴിലിന് നിയമിക്കുന്നതും മുസാനിദ് പ്ലാറ്റ്‌ഫോമിന് പുറത്ത് പണമിടപാട് നടത്തുന്നതുമാണ് ഓഫീസുകള്‍ക്കെതിരെ കണ്ടെത്തിയ നിയമലംഘനങ്ങള്‍.
21 ഓഫീസുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കുകയും നാലു ഓഫീസുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് മന്ത്രാലയം നിരന്തരം പരിശോധന നടത്തിവരികയാണ്. നിശ്ചിതസമയത്ത് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതും കടുത്ത നിയമലംഘനമായാണ് മന്ത്രാലയം കാണുന്നത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞാഴ്ച മുപ്പതോളം ഓഫീസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/I9HX8rTzH9WH9TjIzDHmqBhttps://chat.whatsapp.com/I9HX8rTzH9WH9TjIzDHmqB

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!