ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയുടെ തെക്കൻ മേഖലയായ അസീർ പ്രവിശ്യയിൽ അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും.

അബഹ: സൗദി അറേബ്യയുടെ തെക്കൻ മേഖലയായ അസീർ പ്രവിശ്യയിൽ അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയാണ് ഞായറാഴ്ച ഉണ്ടായത്. യൂറോപ്പിനെ തോൽപ്പിക്കുന്ന രീതിയിലാണ് അൽ നമാസിലെ മഞ്ഞ് വീഴ്ച. രണ്ടര അടി വരെ ഉയരത്തിൽ റോഡുകളിൽ മഞ്ഞ് വീണ് ഉറഞ്ഞുകിടന്നു. പുലർച്ചെ തുടങ്ങിയ മഴ വൈകുന്നേരവും തുടരുകയാണ്. താഴ്വരകൾ മുഴുവൻ നിറഞ്ഞൊഴുകയാണ്. പലയിടങ്ങളിലും മലയിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായി. മഴയോടൊപ്പം അനുഭവപ്പെട്ട ഇടിമിന്നലും കേരളത്തിലെ മഴക്കാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു. കടുത്ത മുടൽമഞ്ഞ് കാരണം ദീർഘദൂര […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റമദാനില്‍ മസ്ജിദുന്നബവിയില്‍ ദിവസേന 2,28,000 ലേറെ പേക്കറ്റ് ഇഫ്താര്‍ വിതരണം

മദീന – വിശുദ്ധ റമദാനില്‍ മസ്ജിദുന്നബവിയില്‍ ദിവസേന 2,28,000 ലേറെ പേക്കറ്റ് ഇഫ്താര്‍ വിതരണം ചെയ്യുന്നു. പ്രവാചക പള്ളിക്കകത്തും ടെറസ്സിലും മുറ്റങ്ങളിലുമായാണ് ഇത്രയും പേര്‍ക്ക് ഇഫ്താര്‍ വിതരണം ചെയ്യുന്നത്. ഇഫ്താര്‍ വിതരണത്തിന് ഹറം പരിചരണ വകുപ്പിനു കീഴിലെ ഇഫ്താര്‍ സേവന വിഭാഗം മേല്‍നോട്ടം വഹിക്കുന്നു. ഈത്തപ്പഴം, സംസം വെള്ളം, തൈര് പേക്കറ്റ്, റൊട്ടി എന്നിവ അടങ്ങിയ ഇഫ്താര്‍ പേക്കറ്റുകളാണ് മസ്ജിദുന്നബവിയില്‍ വിതരണം ചെയ്യുന്നത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഡെലിവറി ജോലികൾ; സൗദി വൽക്കരിക്കുന്നതിന്റെ ആദ്യ ഘട്ട തീരുമാനങ്ങൾ ഇന്നു മുതൽ

ജിദ്ദ : ഡെലിവറി മേഖലാ സൗദിവല്‍ക്കരണ തീരുമാനത്തിന്റെ ആദ്യ ഘട്ടം ഇന്നു മുതല്‍ നിലവില്‍വരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഡെലിവറി മേഖലാ തൊഴിലുകള്‍ സൗദികള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനും വിദേശികളെ ലൈസന്‍സുള്ള ഡെലിവറി ആപ്പുകള്‍ വഴി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന തീരുമാനം നേരത്തെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഡ്രൈവര്‍മാരുടെ കാര്യക്ഷമത ഉയര്‍ത്താനും സേവന നിലവാരം മെച്ചപ്പെടുത്താനും സുരക്ഷയുടെയും വിശ്വാസ്യതയുടെയും നിലവാരം ഉയര്‍ത്താനുമാണ് ഡെലിവറി മേഖലാ സൗദിവല്‍ക്കരണത്തിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇനി ചെങ്കടൽ തീരത്ത് നിന്ന് നാട്ടിലേക്ക്;  അന്താരാഷ്ട്ര സർവിസിനൊരുങ്ങി സൗദി റെഡ് സീ വിമാനത്താവളം

ജിദ്ദ: അന്താരാഷ്ട്ര സർവിസിനൊരുങ്ങി സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ ചെങ്കടൽ തീരത്തെ റെഡ് സീ വിമാനത്താവളം. ഏപ്രിൽ 18നാണ് പുതിയ അന്താരാഷ്ട്ര വ്യോമപാതയുടെ ഉദ്ഘാടനമെന്നും അന്ന് ദുബൈയിൽനിന്നെത്തുന്ന വിമാനത്തെ സ്വീകരിക്കുമെന്നും റെഡ് സീ ഇൻറർനാഷനൽ അധികൃതർ അറിയിച്ചു. ഇതിനുള്ള ഒരുക്കം പുരോഗമിക്കുകയാണ്. എമിറേറ്റ്‌സ് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയുടെ വിമാനമാണ് ആദ്യ അന്താരാഷ്ട്ര സർവിസിന് തുടക്കം കുറിച്ച് റെഡ് സീ വിമാനത്താവളത്തിലിറങ്ങുക. ആഭ്യന്തര വിമാനങ്ങൾ നിലവിൽ റെഡ് സീയിലേക്കും തിരിച്ചും സർവിസ് നടത്തുന്നുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് സൗദിയിലെ വിവിധ വിമാനത്താവളങ്ങളുമായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹറമിൽ എസ്‌കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി ഹജ്ജ്,ഉംറ മന്ത്രാലയം

മക്ക: എസ്‌കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർഥാടകൻ ക്ഷീണിതനാണെങ്കിലും എസ്‌കലേറ്ററിൽ ഇരിക്കരുത്; ഇത് അവൻ്റെ സുരക്ഷ ഉറപ്പാക്കാനാണ്. മന്ത്രായലയം വ്യക്തമാക്കി. അതേ സമയം മസ്ജിദുൽ ഹറമിലെ തിരക്ക് ഒഴിവാക്കുന്നതിന് ഉംറ തീർഥാടകർ പെർമിറ്റ് ഉറപ്പാക്കുകയും അതിലെ സമയക്രമം പാലിക്കുകയും ചെയ്യണം. വൈറൽ രോഗങ്ങളിൽ നിന്നും ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്നും തങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കുന്നതിനായി തീർഥാടകർ ഉംറ സമയത്ത് മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം ഉണർത്തി.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹറമില്‍ ഫോട്ടോ,വീഡിയോകള്‍ ചിത്രീകരിക്കുന്നവർ മര്യാദ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം

മക്ക- വിശുദ്ധ ഹറമില്‍ ഫോട്ടോകളെടുക്കുന്നവരും വീഡിയോകള്‍ ചിത്രീകരിക്കുന്നവരും മര്യാദകള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഫോട്ടോകളും വീഡിയോകളുമെടുക്കാന്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ പ്രാര്‍ഥനകള്‍ക്കും സ്തുതികീര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്തണം. ഫോട്ടോകളെടുക്കാനും വീഡിയോ ചിത്രീകരിക്കാനും സമയം കളയരുത്. ഫോട്ടോകളും വീഡിയോകളുമെടുക്കുമ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം. മറ്റുള്ളവരുടെ സുഗമമായ നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാക്കി ഹറമില്‍ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. ഹറമിലെ സാന്നിധ്യം ആയുസ്സിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളാണ്. ഫോട്ടോകളെടുക്കുന്നതിലും വീഡിയോ ചിത്രീകരിക്കുന്നതിലും മുഴുകി ഈ സമയം പാഴാക്കരുതെന്നും ഹജ്, ഉംറ മന്ത്രാലയം തീര്‍ഥാടകരെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ആറു ടാക്സി, ഡെലിവറി ആപ്പുകൾക്ക് വിലക്ക്

ജിദ്ദ – നിയമങ്ങളും നിയമാവലികളും പാലിക്കാത്തതിന് രണ്ടു ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകളും നാലു ഡെലിവറി ആപ്പുകളും വിലക്കിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഈ ആറു ആപ്പുകളും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അനുയോജ്യവും സുരക്ഷിതവുമായ ഉപഭോക്തൃ അനുഭവം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നിയമ വിരുദ്ധ ആപ്പുകള്‍ വിലക്കിയത്.രാജ്യത്ത് ഉപഭോക്തൃ അവകാശങ്ങള്‍ സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, മുഴുവന്‍ ആപ്പുകളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരും. വിശ്വാസയോഗ്യവും സുരക്ഷിതവുമായ സേവനം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ലൈസൻസ് ഇല്ലാതെ വാണിജ്യ മത്സരങ്ങൾ നടത്തുകയോ, ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുകയോ ചെയ്താൽ വൻ പിഴയും തടവും

റിയാദ്- ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുക, വാണിജ്യ മത്സരങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ലൈസന്‍സ് ഇല്ലാതെ ചെയ്യുന്നത് വാണിജ്യ വഞ്ചനാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.  ലൈസന്‍സ് ലഭിക്കാതെ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവ് വരുത്തുകയോ വാണിജ്യ മത്സരം നടത്തുകയോ ചെയ്യുന്നവര്‍ക്ക് വ്യവസ്ഥ പ്രകാരം ശിക്ഷ  ആറ് മാസം വരെ തടവ്, കൂടാതെ അമ്പതിനായിരം റിയാല്‍ വരെ പിഴ, അല്ലെങ്കില്‍ ഈ രണ്ടും കൂടി ആയിരിക്കും.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഹിസ്റ്റോറി്കൽ ജിദ്ദ ഏരിയയിൽ 56  പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണം പൂർത്തിയായി

ജിദ്ദ – കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ധനസഹയത്തോടെ ഹിസ്റ്റോറിക് ജിദ്ദ ഏരിയയില്‍ 56 ചരിത്ര, പുരാതന കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. സമ്പന്നമായ വാസ്തുവിദ്യയും പൈതൃക ഘടകങ്ങളും അടങ്ങിയ, ജീര്‍ണാവസ്ഥയില്‍ ഏതു നിമഷവും ഇടിഞ്ഞുവീഴാറായ നിലയിലുള്ള കെട്ടിടങ്ങളാണ് കിരീടാവകാശി സ്വന്തം നിലക്ക് നല്‍കിയ അഞ്ചു കോടി റിയാല്‍ ഉപയോഗിച്ച് പുനരുദ്ധരിച്ചത്. സൗദിയിലെ ചരിത്രപരവും സാംസ്‌കാരികവുമായ നേട്ടങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതികളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഹിസ്റ്റോറിക് ജിദ്ദ ഏരിയയിലെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

യു.എ.ഇയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ കവറുകൾക്കും ജൂൺ മുതൽ നിരോധനം

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ കവറുകൾക്കും എമിറേറ്റിൽ ജൂൺ മുതൽ നിരോധനം വരും. പ്ലാസ്റ്റിക്കും അല്ലാത്തതുമായ എല്ലാ ബാഗുകളും നിരോധനത്തിൽ ഉൾപ്പെടുമെന്നും ദുബൈ മുനിസിപ്പാലിറ്റി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷം ആദ്യം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവും അല്ലാത്ത ബാഗുകൾക്ക് 25 ഫിൽസ് ചാർജ് ഈടാക്കാനും നിർദേശിച്ചിരുന്നു. ഈ നടപടികളുടെ തുടർച്ചയായാണ് ജൂൺ 1 മുതൽ ദുബൈയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകളും നിരോധിക്കുന്നത്. നിരോധനം പ്രാബല്യത്തിലായാൽ ഉപഭോക്താക്കൾക്ക് ബാഗുകൾക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

59,000 സീസണൽ വർക്ക് വിസകൾ: വിദേശികൾക്ക് താൽക്കാലിക തൊഴിലവസരങ്ങളുമായി  സൗദി മാനവ വിഭവശേഷി മന്ത്രാലയം

മക്ക: ഈ വർഷം സൗദി അറേബ്യയിൽ താൽക്കാലിക ജോലികൾക്കായി വിദേശത്ത് നിന്ന് 59,000 പേരെ റിക്രൂട്ട് ചെയ്യുമെന്ന് മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രി എൻജി. അഹമദ് അൽറാജ്ഹി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് പലവിധ തൊഴിലാളികളെ താൽക്കാലികാടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യാൻ 59,000 സീസണൽ വർക്ക് വിസകൾ അനുവദിക്കേണ്ടിവരുമെന്ന് മക്ക ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് ചേർന്ന വ്യവസായികളുടെ യോഗത്തിലാണ് മന്ത്രി വെളിപ്പെടുത്തിയത്. ഹജ്ജ്, ഉംറ തുടങ്ങിയ പ്രത്യേക സീസണുകളിലാണ് ഇത്തരം റിക്രൂട്ട്മെൻറുകൾ ആവശ്യമായി വരുന്നത്. ഇതുമായി […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിൽനിന്ന് മറ്റു വിദേശരാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ് നിരക്കുയർത്തി പണവിനിമയ സ്ഥാപനങ്ങൾ

ദോഹ: ഖത്തറിൽനിന്ന് മറ്റു വിദേശരാജ്യങ്ങളിലേക്ക് പണമയക്കുന്ന ഫീസ് നിരക്കുയർത്തി പണവിനിമയ സ്ഥാപനങ്ങൾ. ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കുമ്പോൾ അധിക തുക ഇതിനകം ഈടാക്കിത്തുടങ്ങി. വർഷങ്ങളായി 15 റിയാലായിരുന്നു പണമയക്കുന്നതിന് മണി എക്സ്ചേഞ്ചുകൾ ഈടാക്കിയതെങ്കിൽ മാർച്ച് ആദ്യവാരം മുതൽ ഇത് അഞ്ചു റിയാൽ വർധിപ്പിച്ച് 20 റിയാലാണ് ഈടാക്കുന്നത്. 20 വർഷത്തിനുശേഷമാണ് പണവിനിമയത്തിനുള്ള നിരക്ക് വർധിപ്പിക്കുന്നതെന്ന് മണി എക്സ്ചേഞ്ച് മേഖലയിലുള്ളവർ പറഞ്ഞു. ഓൺലൈൻ വഴിയും നേരിട്ടും പണമയക്കുന്നതിനും പുതിയ നിരക്കുവർധന ബാധകമാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) പത്ത് സ്ഥലങ്ങളില്‍ ഈദിഅ എ.ടി.എം സേവനം ലഭ്യമാണെന്ന് അറിയിച്ചു

ദോഹ: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു.സി.ബി) പത്ത് സ്ഥലങ്ങളില്‍ ഈദിഅ എ.ടി.എം സേവനം ലഭ്യമാണെന്ന് അറിയിച്ചു. മാര്‍ച്ച് 27 ബുധനാഴ്ച മുതല്‍ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്ലേസ് വിന്‍ഡോം മാള്‍, മാള്‍ ഓഫ് ഖത്തര്‍, അല്‍ വക്ര ഓള്‍ഡ് സൂഖ്, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, അല്‍ മിര്‍ഖാബ് മാള്‍, വെസ്റ്റ് വാക്ക്, അല്‍ ഖോര്‍ മാള്‍, അല്‍ മീര തുമാമ, മുഐതര്‍ ശാഖകള്‍ തുടങ്ങി പത്തിലേറെ വ്യത്യസ്ത സ്ഥലങ്ങളിലാണ് എ.ടി.എമ്മുകള്‍ സ്ഥാപിച്ചിരിക്കുന്നത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മസ്ജിദുൽ ഹറാമിലെത്തുന്ന കാഴ്ച പരിമിതർക്ക് സൗകര്യപ്രദമായി പാരായണം ചെയ്യാൻ ഇ-ബ്രെയിലി മുസ്ഹഫുകൾ

മക്ക: മസ്ജിദുൽ ഹറാമിലെത്തുന്ന കാഴ്ച പരിമിതർക്ക് സൗകര്യപ്രദമായി പാരായണം ചെയ്യാൻ ഇലക്ട്രോണിക് ബ്രെയിലി മുസ്ഹഫുകൾ ഒരുക്കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. പേജുകളും അധ്യായങ്ങളും ഭാഗങ്ങളും എളുപ്പത്തിലും സൗകര്യപ്രദമായും എടുക്കാനും വായിക്കാനും സഹായിക്കുന്ന വിധത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. റമദാനിൽ കാഴ്ച പരിമിതരെ ഖുർആൻ വായിക്കാനും മനസ്സിലാക്കാനും പ്രാപ്തരാക്കുകയാണ് ഇലക്ട്രോണിക് ബ്രെയിലി മുസ്ഹഫ് പതിപ്പുകളെന്ന് ഇരുഹറം കാര്യാലയം പറഞ്ഞു. കടലാസ് രൂപത്തിലുള്ള മുസ്ഹഫ് വായിക്കുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇതിലുണ്ടാവില്ല. കാഴ്ച പരിമിതർക്കുള്ള കടലാസ് ബ്രെയിലി മുസ്ഹഫ് ആറ് വലിയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയില്‍ വിശുദ്ധ ഹറമിലേക്കുള്ള എയര്‍ ടാക്‌സി സര്‍വീസ് 2026 ഓടെ നിലവില്‍വരുമെന്ന് വെളിപ്പെടുത്തല്‍

ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയില്‍ വിശുദ്ധ ഹറമിലേക്കുള്ള എയര്‍ ടാക്‌സി സര്‍വീസ് 2026 ഓടെ നിലവില്‍വരുമെന്ന് വെളിപ്പെടുത്തല്‍. ഇതോടെ ജിദ്ദ വിമാനത്താവളത്തില്‍നിന്ന് പത്തു മിനിറ്റിനകം ഹറമിലെത്താന്‍ സാധിക്കും. ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് വിശുദ്ധ ഹറമിനോടു ചേര്‍ന്നുള്ള കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്‌മെന്റ് കോംപ്ലക്‌സിലേക്കും തിരിച്ചുമാണ് എയര്‍ ടാക്‌സി സര്‍വീസുണ്ടാവുക. കിംഗ് അബ്ദുല്‍ അസീസ് എന്‍ഡോവ്‌മെന്റ് കോംപ്ലക്‌സിലെ ഹോട്ടലുകള്‍ക്കു മുകളിലെ ഹെലിപാഡുകളാണ് എയര്‍ ടാക്‌സി സേവനത്തിന് പ്രയോജനപ്പെടുത്തുക. ഇലക്ട്രിക് വെര്‍ട്ടിക്കല്‍ […]

error: Content is protected !!