യു.എ.ഇക്ക് പിന്നാലെ ഒമാനിലും പെരുമഴ, വാദികളില്‍ കുടുങ്ങി നിരവധി പേര്‍, മൂന്നു കുട്ടികളെ കാണാതായി
മസ്‌കത്ത് : യു.എ.ഇക്ക് പിന്നാലെ ഒമാനിലും ശക്തമായ മഴ. തിങ്കളാഴ്ച രാത്രിയോടെ മഴ കനക്കുമെന്നു മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 100ല്‍ പരം ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. വിവിധയിടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകുകയാണ്. വാദിയില്‍ അകപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തി. മൂന്നു കുട്ടികളെ കാണാതായി. തലസ്ഥാന നഗരി ഉള്‍പ്പെടെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ബുറൈമി, ബാത്തിന ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. സൊഹാര്‍, ഷിനാസ്, സൂര്‍ […]