ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പ്രശ്‌നം തീർന്നു, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ദമാമിലേക്ക് തിരിക്കുന്നു

ദമാം : ദമാമിൽ ലാന്റ് ചെയ്യാനാകാതെ ദോഹയിൽ ലാന്റ് ചെയ്ത എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന്(ബുധൻ) രാത്രി വീണ്ടും തിരിച്ച് ദമാമിലെത്തും. രാത്രി 12 മണിക്ക് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം 1.15ന് ദമാമിൽ എത്തുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ ദിവസം പുറപ്പെട്ട തിരുവനന്തപുരം-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് കനത്ത മൂടൽ മഞ്ഞു കാരണം ദമാമിൽ ലാന്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് ബഹ്‌റൈനിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. ഉച്ചയോടെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ക്ലോണിംഗിലൂടെ ജനിച്ച ഒട്ടകങ്ങള്‍ മത്സരങ്ങളില്‍ മികവു കാട്ടുന്നു, യു.എ.ഇക്കിത് വലിയ നേട്ടം

ദുബായ് : ഭ്രൂണ കൈമാറ്റം, ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്), ക്ലോണിംഗ് തുടങ്ങിയ പ്രത്യുല്‍പാദന സാങ്കേതികവിദ്യകളിലൂടെ യു.എ.ഇ ഒട്ടക ജനിതക പദ്ധതിയില്‍ വന്‍ മുന്നേറ്റം നടത്തി.ഈ പരിപാടിയുടെ ഭാഗമായ നിരവധി റേസിംഗ് ഒട്ടകങ്ങള്‍ ദുബായിലും ഉമ്മുല്‍ ഖുവൈനിലും മത്സരങ്ങള്‍ വിജയിച്ചത് ശാസ്ത്രജ്ഞര്‍ക്ക് ആഹ്ലാദം പകര്‍ന്നു.ഫുജൈറ റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച്, ഗവേഷണ പരിപാടിയുടെ ഭാഗമായ മൂന്ന് ഒട്ടകങ്ങള്‍ അല്‍ മര്‍മൂം ദുബായ് ഒട്ടക റേസ് ട്രാക്കില്‍ 3 കിലോമീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ചു. അവയെല്ലാം 4:24 നും 4:38 മിനിറ്റിനും ഇടയിലുള്ള […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സന്ദർശകരെ കാത്ത് നാളെ മുതൽ യാമ്പു ഫ്ലവർ ഷോ

യാമ്പു : ഈ വര്‍ഷത്തെ യാമ്പു ഫഌവര്‍ ആന്റ് ഗാര്‍ഡന്‍ ഫെസ്റ്റിവലിന് നാളെ തുടക്കമാകുമെന്ന് യാമ്പു റോയല്‍ കമ്മീഷന്‍ അറിയിച്ചു. യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഇവന്റ്‌സ് ഗാര്‍ഡനില്‍ നടക്കുന്ന പതിനാലാമത് യാമ്പു ഫഌവര്‍ഷോ മാര്‍ച്ച് ഒമ്പതു വരെ തുടരും. ഫഌര്‍ഷോ സന്ദര്‍ശകര്‍ക്കു വേണ്ടി വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക, വിനോദ പരിപാടികളും അരങ്ങേറും. കൂടാതെ കുട്ടികള്‍ക്കുള്ള പഠന ശില്‍പശാലകള്‍, കുട്ടികള്‍ അവതരിപ്പിക്കുന്ന നിരവധി പ്രകടനങ്ങള്‍, കരിമരുന്ന് പ്രയോഗം എന്നിവയുമുണ്ടാകും.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അറബികള്‍ ചന്ദനം തേടി ഇനി ഇന്ത്യയിലേക്കില്ല; സൗദിയിലെ ഫറസാന്‍ ദ്വീപില്‍ ചന്ദന കൃഷിക്ക് തുടക്കം

ജിസാന്‍ : സൗദിയിലുള്ളവര്‍ ചന്ദനത്തടി തേടി ഇനി മൈസൂര്‍ കാടുകളിലേക്ക് പോകേണ്ടതില്ല. ജിസാന്‍ പ്രവിശ്യയില്‍ പെട്ട ഫറസാന്‍ ദ്വീപില്‍ ചന്ദന വൃക്ഷ കൃഷിക്ക് തുടക്കം. ഊദ്, ചന്ദന വൃക്ഷ കൃഷി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ശാസ്ത്രസംഘം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം എന്നോണം ഫറസാന്‍ ദ്വീപില്‍ നിരവധി ചന്ദന മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ജിസാന്‍ മലയോര മേഖല വികസന, പുനര്‍നിര്‍മാണ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ദാഫിര്‍ അല്‍ഫഹാദ്, ഫറസാന്‍ ദ്വീപ് ഗവര്‍ണര്‍ അബ്ദുല്ല അല്‍ദാഫിരി, സൈര്‍ മര്‍കസ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഈജാർ നെറ്റ്‌വർക്ക് വഴി ജനുവരിയിൽ 59,575 വാണിജ്യ വാടക കരാറുകൾ രജിസ്റ്റർ ചെയ്തു

ജിദ്ദ : വാടക സേവനങ്ങള്‍ക്കുള്ള ഈജാര്‍ നെറ്റ്‌വര്‍ക്ക് വഴി ജനുവരിയില്‍ 59,575 വാണിജ്യ വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ മാസം പ്രതിദിനം ശരാശരി രണ്ടായിരത്തോളം വാണിജ്യ വാടക കരാറുകള്‍ തോതില്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു മാസത്തിനിടെ ഇത്രയും വാണിജ്യ വാടക കരാറുകള്‍ ഈജാറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യമാണ്. ഇതുവരെ 15 ലക്ഷത്തിലേറെ വാണിജ്യ വാടക കരാറുകളാണ് ഈജാറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കഴിഞ്ഞ കൊല്ലം ജനുവരി മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കനത്ത മഴയില്‍ കേടായത് ആയിരത്തോളം വാഹനങ്ങളെന്ന് ദുബായ് പോലീസ്

അബുദാബി : കനത്ത മഴയില്‍ യു.എ.ഇയില്‍ കേടുവന്നത് ആയിരത്തോളം വാഹനങ്ങള്‍. ദുബായ് പോലീസ് നല്‍കിയ ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.വെള്ളപ്പൊക്കം കാരണം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച നിവാസികള്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് ക്ലെയിമുകള്‍ അഭ്യര്‍ഥിക്കുന്നതിന് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. ഓട്ടോമേറ്റഡ് സേവനം ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഏകദേശം 1,000 ഇ-സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഖാലിദ് നാസര്‍ അല്‍റാസൂഖി പറഞ്ഞു. സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷ ദുബായ് പോലീസ് ആപ്പിലും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

എട്ടു ധാരണ പത്രങ്ങളിൽ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും

അബുദാബി : നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ ഇന്റര്‍ലിങ്കിംഗ് തുടങ്ങി എട്ടോളം ധാരണാപത്രങ്ങളില്‍ ഇന്ത്യയും യുഎഇയും ഒപ്പുവെച്ചു. തല്‍ക്ഷണ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളായ യുപിഐയും യുഎഇയുടെ എഎഎന്‍ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള കറന്‍സി ഇടപാടുകള്‍ സുഗമമാക്കും. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ധാരണാപത്രം ഇരു […]

SAUDI ARABIA - സൗദി അറേബ്യ

ഹാജിമാര്‍ക്ക് താമസം: മക്കയില്‍ 1,456 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി

മക്ക : ഈ വര്‍ഷത്തെ ഹജിന് വിദേശ ഹജ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം നല്‍കുന്നതിന് മക്കയില്‍ ഇതുവരെ 1,456 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി പില്‍ഗ്രിംസ് ഹൗസിംഗ് കമ്മിറ്റി അറിയിച്ചു. രണ്ടു ലക്ഷത്തിലേറെ മുറികളുള്ള ഈ കെട്ടിടങ്ങളില്‍ ആകെ പത്തു ലക്ഷത്തോളം ഹാജിമാര്‍ക്ക് താമസ സൗകര്യം ലഭിക്കും. മറ്റു കെട്ടിടങ്ങളുടെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കും.മക്ക നഗരസഭയുടെയും സിവില്‍ ഡിഫന്‍സിന്റെയും അംഗീകാരമുള്ള എന്‍ജിനീയറിംഗ് ഓഫീസുകള്‍ കെട്ടിടങ്ങള്‍ പരിശോധിച്ച് വ്യവസ്ഥകളും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ജിദ്ദ മുനിസിപ്പാലിറ്റി

ജിദ്ദ : ജിദ്ദ മുനിസിപ്പാലിറ്റി ശറഫിയ ജില്ലയിലെ അൽനസീം പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. പൊതുപാർക്കിന്റെ ഭാഗത്തുള്ള അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ശറഫിയ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള അൽനസീം പരിസരത്തെ പൊതു പാർക്കിനോട് ചേർന്നുള്ള കെട്ടിടങ്ങളിലെ കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്ന് ശറഫിയ മേയർ എഞ്ചിനീയർ സാദ് അൽഖഹ്താനി വിശദീകരിച്ചു. നിയമപരമായ രേഖകളോ കെട്ടിടനിർമ്മാണത്തിന് അനുമതി നൽകുന്ന ബിൽഡിംഗ് പെർമിറ്റുകളോ ഇല്ലാതെയാണ് കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത് തുടരുമെന്നും നഗരഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണിതെന്നും അദ്ദേഹം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റെക്കോർഡ് നേടി സൗദി ബാങ്ക്

ജിദ്ദ : സൗദി ബാങ്കുകൾ കഴിഞ്ഞ വർഷം കൈവരിച്ച ലാഭം സർവകാല റെക്കോർഡിട്ടു. ബാങ്കുകൾ 6,990 കോടി റിയാലാണ് അറ്റാദായം നേടിയത്. വായ്പാ നിരക്കുകൾ വർധിച്ചതാണ് ഉയർന്ന ലാഭം കൈവരിക്കാൻ ബാങ്കുകളെ പ്രധാനമായും സഹായിച്ചത്. കഴിഞ്ഞ കൊല്ലം ബാങ്കുകളുടെ ലാഭം 11.8 ശതമാനം തോതിൽ വർധിച്ചു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ബാങ്കുകളുടെ ലാഭത്തിലെ വളർച്ച മന്ദഗതിയിലായി. 2022 ൽ ബാങ്കുകളുടെ ലാഭം 28.4 ശതമാനം തോതിൽ വർധിച്ചിരുന്നു. ബാങ്കുകൾ നൽകിയ വായ്പകൾ കഴിഞ്ഞ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഒമാനിലെ മഴ ദുരന്തത്തില്‍ മലയാളി അടക്കം അഞ്ചുപേര്‍ മരിച്ചു

മസ്‌കത്ത് : ഒമാനില്‍ മഴ ദുരന്തത്തില്‍ മലയാളി അടക്കം അഞ്ചു മരണം. റുസ്താഖില്‍ വാദി ബനി ഗാഫിറില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.മറ്റൊരു സംഭവത്തില്‍, സിഡിഎഎ ടീമുകള്‍ മൂന്ന് പേരെ രക്ഷപ്പെടുത്തി. അവരുടെ വാഹനം വാദിയിലേക്ക് ഒഴുകി, ചൊവ്വാഴ്ച രാവിലെ ഒരു സ്ത്രീയെ ഒഴുക്കില്‍ പെ്ട്ട് മരിച്ച നിലയില്‍ കണ്ടെത്തി. യാങ്കുളിലെ വിലായത്തിലെ വാദി ഗയ്യയില്‍ രണ്ട് പേരുമായി വാഹനം ഒഴുക്കില്‍പെട്ടതിനെ തുടര്‍ന്ന് ഒരാളെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സാമ്പത്തിക വൈവിധ്യവൽക്കരണത്തിൽ സൗദി അറേബ്യയുടെ മാറ്റം അത്ഭുതകരം

ജിദ്ദ : സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണയിതര മേഖലയില്‍ കൂടുതല്‍ ചലനാത്മകമാണെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയിലെ മാറ്റം അത്ഭുതകരമാണെന്ന് ദുബയില്‍ അറബ് ഫിസ്‌കല്‍ ഫോറത്തോടനുബന്ധിച്ച് ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു. ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകതയും സൗദിയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണ, വാതക മേഖലകളെ വലിയ തോതില്‍ ആശ്രയിക്കുന്നതില്‍ നിന്ന് വളരെയധികം മാറി. എണ്ണയിതര മേഖലകളില്‍ സൗദി സമ്പദ്‌വ്യവസ്ഥ കൂടുതല്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഒൻപതിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ഇളവ് രണ്ടാഴ്ച കൂടി മാത്രം

ജിദ്ദ : ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയിളവ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം. ശഅ്ബാൻ 15 ന് അഥവാ ഫെബ്രുവരി 25 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് മാനവശേഷി സാമൂഹിക മന്ത്രാലയം ആവർത്തിച്ചു. ഒമ്പതിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇഖാമ പുതുക്കുമ്പോൾ ലെവിയിളവ് നേരത്തെ മൂന്നു വർഷത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ സമയപരിധി അവസാനിക്കാനിരിക്കെ സൗദി മന്ത്രിസഭ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയതായിരുന്നു. ഉടമയായ സൗദി പൗരൻ സ്ഥാപനത്തിന്റെ ഗോസി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇഖാമ നഷ്ടപ്പെട്ടാൽ തൊഴിലുടമക്ക് മുഖീം വഴി റിപ്പോർട്ടു ചെയ്യാം, നടപടിക്രമങ്ങൾ ഇങ്ങനെ

റിയാദ് : തൊഴിലാളിയുടെ ഇഖാമ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടാൽ സ്ഥാപനങ്ങൾക്കോ, തൊഴിലുടമക്കോ മുഖീം പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഇതിന്റെ വിവിധ ഘട്ടങ്ങളും ഡയറക്ടറേറ്റ് വ്യക്തമാക്കി.1. യൂസർ നെയ്മും പാസ്‌വർഡുമുപോയഗിച്ച് സ്ഥാപന അക്കൗണ്ടിൽ പ്രവേശിക്കുക.2.സ്ഥാപനത്തിനു കീഴിലെ വിദേശ തൊഴിലാളി സെക്ഷനിലേക്ക് പോകുക. 3.നഷ്ടപ്പട്ട റസിഡൻഷ്യൽ പെർമിറ്റ് കാർഡ്(ഇഖാമ) നമ്പർ ചേർക്കുക. 4.തൊഴിലാളിയുടെ ഫയൽ ഓപ്പൺ ആയാൽ ജവാസാത്ത് സെലക്റ്റ് ചെയ്യുക. 5. ഇഖാമ നഷ്ടപ്പെട്ടു എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് സെന്റ് ചെയ്യുക.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മയക്കുമരുന്ന് കടത്ത് വ്യാപകം ; വാഹന പരിശോധന ശക്തമാക്കി സൗദി പോലീസ്

റിയാദ് : സൗദിയില്‍ മയക്കുമരുന്ന് കടത്ത് വ്യാപകം. കര്‍ക്കശ പരിശോധനകള്‍ തുടരുന്നതിനാല്‍ ദിനേന നിരവധി മയക്കുമരുന്ന് കടത്ത് വാര്‍ത്തകളാണ് പുറത്തുവരുന്നത്. എല്ലാ പ്രധാന നഗരങ്ങളിലും കര്‍ശന പരിശോധനയാണ്. രാത്രിയില്‍ വാഹന പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.ഇന്ന് ജിസാനില്‍നിന്നും അസീറില്‍നിന്നും അല്‍ ഖസീമില്‍നിന്നും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ഖസീമില്‍ മയക്കുമരുന്നായി ഉപയോഗിക്കുന്ന ഗുളിക വിറ്റതിന് ഒരു സ്വദേശിയെ പിടികൂടി. അസീറില്‍ വാഹനത്തിനുള്ളില്‍നിന്ന് 40 കിലോ ഹഷീഷ് പിടികൂടിയതായും നാര്‍കോടിക്‌സ് വിഭാഗം അറിയിക്കുന്നു. ജിസാന്‍ അതിര്‍ത്തിയില്‍ 61800 […]

error: Content is protected !!