ചെങ്കടല്‍ സംഘര്‍ഷം; സൗദി മരുന്ന് വിപണിയില്‍ ക്ഷാമം തടയാന്‍ മുന്‍കരുതലുകള്‍
ജിദ്ദ : ചെങ്കടല്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മരുന്ന് വിപണിയില്‍ ക്ഷാമം പ്രത്യക്ഷപ്പെടുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്മിറ്റി പഠിക്കുന്നു. മേഖല കടന്നുപോകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക മരുന്ന് വ്യവസായത്തില്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ചെങ്കടിലിലൂടെയും ബാബ് അല്‍മന്ദബ് കടലിടുക്കിലൂടെയും എത്തിക്കുന്നതിന് തടസ്സം നേരിടാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ വിതരണ ശൃംഖലയുടെ തുടര്‍ച്ച […]