ശൈത്യ സൗന്ദര്യം മായുന്നതിന് മുമ്പ് ആസ്വദിക്കൂ എന്ന് സൗദി ടൂറിസം
റിയാദ് : ശൈത്യം അവസാനത്തോടടുക്കുകയാണെന്നും അതിന്റെ സൗന്ദര്യം മായുന്നതിന് മുമ്പ് ആസ്വദിക്കാനുള്ളതെല്ലാം ആസ്വദിക്കൂവെന്നും ആവശ്യപ്പെട്ട് സൗദി ടൂറിസം അതോറിറ്റി കാമ്പയിന്‍ ആരംഭിച്ചു. അത് പോകാതിരിക്കുന്നതിന് മുമ്പ് പോകൂക (റൂഹ് ഖബ്‌ല ലാ യറൂഹ്) എന്ന പേരില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അതോറിറ്റിയുടെ കാമ്പയിന്‍ ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ശൈത്യകാല ആഘോഷങ്ങളും പരിപാടികളും അവസാനിക്കാറായി എന്നും അവസാന സമയങ്ങളില്‍ നേരില്‍ പോയി ആസ്വദിക്കൂവെന്നും അതോറിറ്റി പറയുന്നു.സൗദി സ്ഥാപക ദിനം, റിയാദ് സീസണ്‍, എക്‌സ്പീരിയന്‍സ് അല്‍ഉലാ, ദര്‍ഇയ […]