സൗദി അറേബ്യക്കു സ്വന്തമായി സര്‍വവിജ്ഞാനകോശം
ജിദ്ദ : സൗദി അറേബ്യയെ കുറിച്ച സമഗ്രവും വിശ്വാസയോഗ്യവുമായ വിവരങ്ങള്‍ ലോകത്തെവിടെ നിന്നുള്ളവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സൗദിപീഡിയ എന്ന പേരില്‍ മീഡിയ മന്ത്രാലയം എന്‍സൈക്ലോപീഡിയ പുറത്തിറക്കി. സൗദി എന്‍സൈക്ലോപീഡിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം -സൗദിപീഡിയ സൗദി മീഡിയ ഫോറത്തോടനുബന്ധിച്ച മീഡിയ എക്‌സിബിഷനില്‍ (ഫ്യൂച്ചര്‍ ഓഫ് മീഡിയ എക്‌സിബിഷന്‍-ഫോമെക്‌സ്) മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹയും അസിസ്റ്റന്റ് മീഡിയ മന്ത്രി ഡോ. അബ്ദുല്ല അല്‍മഗ്‌ലൂത്തും സൗദി മീഡിയ ഫോറം […]