ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

തുറൈഫില്‍ താപനില രണ്ട് ഡിഗ്രിയിലെത്തി, വിവിധ സ്ഥലങ്ങളിലെ താപനില അറിയാം

റിയാദ് : രാജ്യത്തെ ചില നഗരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനില ദേശീയ കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തി. 31 ഡിഗ്രി സെല്‍ഷ്യസ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ജിസാനിലാണ്; തുറൈഫില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ്, ഏറ്റവും കുറഞ്ഞ താപനില. മക്കയിലും അല്‍ഖുന്‍ഫുദയിലും ഇന്ന് പ്രതീക്ഷിക്കുന്ന ഉയര്‍ന്ന താപനില 28 ഡിഗ്രിയും ജിദ്ദയില്‍ 27 ഡിഗ്രിയും ഷറൂറയിലും യാന്‍ബുവിലും 26 ഡിഗ്രി സെല്‍ഷ്യസുമാണെന്നും കേന്ദ്രം വിശദീകരിച്ചു. കുറഞ്ഞ താപനില: തുറൈഫ് 2 ഡിഗ്രി സെല്‍ഷ്യസുമായി പട്ടികയുടെ ഏറ്റവും താഴെ. […]

SAUDI ARABIA - സൗദി അറേബ്യ

ഗള്‍ഫ് എയര്‍ സൗദിയിലെ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി

റിയാദ് : ബഹ്‌റൈനിന്റെ ദേശീയ വിമാനകമ്പനിയായ ഗള്‍ഫ് എയര്‍ സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി. മാര്‍ച്ച് ആറുവരെയും ഏപ്രില്‍ 10 മുതല്‍ 27 വരെയും ആഴ്ചയില്‍ രണ്ടു പ്രാവശ്യമാണ് സര്‍വീസ്. എ320 നിയോ ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഈ റൂട്ടില്‍ സര്‍വീസിനുണ്ടാവുക.അല്‍ഉലയെ വിവിധ ദേശീയ, അന്തര്‍ദേശീയ സര്‍വീസുകളുമായി ബന്ധിപ്പിക്കാനും സൗദിയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളുടെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും അല്‍ഉല റോയല്‍ കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി വിദേശവിമാനകമ്പനികള്‍ സീണണില്‍ അല്‍ഉലയിലേക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പതിനായിരകണക്കിന് തൊഴിലവസരങ്ങളുമായി സൗദി എയർലൈൻസ്

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി വക്താവ്. പൈലറ്റ്, ക്യാബിൻക്രൂ ഉൾപ്പെടെ നിരവധി തസ്തികകളിലാണ് അവസരങ്ങളുണ്ടാവുക. കോ പൈലറ്റ് തസ്തികകളിൽ സമ്പൂർണ സൗദിവത്കരണം നടപ്പാക്കിയതായും കമ്പനി വക്താവ് അറിയിച്ചു. പൈലറ്റ്, ക്യാബിൻ ക്രൂ, മെയിന്റനൻസ് ടെക്നീഷ്യന്സ് എന്നിവയ്ക്കു പുറമേ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലയിലും കമ്പനി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. പതിനായിരത്തിലധികം പേർക്കാണ് ഇത്തരത്തിൽ സൗദിയ എയർലൈൻസിൽ ജോലി ലഭിക്കുക. സൗദിയ മീഡിയ അഫയേഴ്സ് ജനറൽ മാനേജർ അബ്ദുള്ള അൽ ഷഹ്റാനിയാണ് ഇക്കാര്യങ്ങൾ […]

UAE - യുഎഇ

തണുത്തുവിറയ്ക്കുന്ന യു.എ.ഇ, ഇക്കൊല്ലത്തെ ഏറ്റവും കുറഞ്ഞ താപനിലയില്‍

അബുദാബി : യു.എ.ഇ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. റാസല്‍ഖൈമയിലെ ജബല്‍ ജെയ്‌സില്‍ ശനിയാഴ്ച (ഫെബ്രുവരി 3) പുലര്‍ച്ചെ 5 മണിക്ക് 4.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ജനുവരി 10 ന് അല്‍ ഐനില്‍ രേഖപ്പെടുത്തിയ 5.3 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ഏഴ് എമിറേറ്റുകളില്‍ ആറിലും നനുത്ത മഴയും തണുത്ത താപനിലയും അനുഭവപ്പെടുന്ന ആഴ്ചയാണിത്. വിന്റര്‍ മാര്‍ക്കറ്റുകളിലേക്കും രാത്രി ബീച്ചുകളിലേക്കും പോകുന്നതിലൂടെയും ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും നിവാസികള്‍ രാജ്യത്തെ തണുത്ത കാലാവസ്ഥ […]

SAUDI ARABIA - സൗദി അറേബ്യ

പരിശോധന ശക്തം; ഒരാഴ്ച്ചക്കിടെ സൗദിയിൽനിന്ന് നാടുകടത്തിയത് പതിനായിരത്തിലേറെ പേരെ

ജിദ്ദ : ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 25 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ 10,096 പേരെയാണ് നാടുകടത്തിയത്. ഇക്കാലയളവിൽ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 10,874 ഇഖാമ നിയമ ലംഘകരും 4,123 നുഴഞ്ഞുകയറ്റക്കാരും 2,899 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 17,896 നിയമ ലംഘകർ അറസ്റ്റിലായി. ഒരാഴ്ചക്കിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 937 പേരും അതിർത്തികൾ വഴി അനധികൃത […]

SAUDI ARABIA - സൗദി അറേബ്യ

മരുന്നുമായി വരുന്ന പ്രവാസികൾ ജാഗ്രത പുലർത്തുക, നിയമം കർശനം 

ജിദ്ദ : സൗദി അറേബ്യയിൽ സൗദി ഡ്രഗ് ആന്റ് ഫുഡ് അഥോറിറ്റി അംഗീകരിക്കാത്ത മരുന്ന് കൈവശം വെക്കുന്നവർ പിടിയിലാകുകയും നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന സഹചര്യത്തിൽ നാട്ടിൽനിന്ന് വരുന്നവരും ജാഗ്രത പുലർത്തണമെന്ന് സാമൂഹ്യപ്രവർത്തകർ അഭിപ്രായപ്പെടുന്നു. നിലവിൽ സ്വന്തം ഉപയോഗത്തിനുള്ളതും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഉപയോഗത്തിന് വേണ്ടിയും കെട്ടുകണക്കിന് മരുന്നുകളാണ് ഓരോ പ്രവാസിയുടെയും പെട്ടിയിലുണ്ടാകാറുള്ളത്. അപൂർവ്വമായി മാത്രമേ ഇത്തരത്തിൽ മരുന്നുകളുമായി വരുന്നവരെ വിമാനതാവളങ്ങളിൽ ചോദ്യം ചെയ്യാറുള്ളൂ. എന്നാൽ നിലവിലെ സഹചര്യത്തിൽ ഇതിന് മാറ്റമുണ്ടായേക്കാം. അതിനാൽ, വളരെ അത്യാവശ്യമുള്ള മരുന്നുകൾ മാത്രം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താന്‍ മുന്‍കൂര്‍ വിസ ഓണ്‍ അറൈവല്‍, ആര്‍ക്കൊക്കെ എന്നറിയാം

ദുബായ് : എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ പ്രീ-അപ്രൂവ്ഡ് വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ദുബായില്‍ എത്തുമ്പോള്‍ ഇമിഗ്രേഷന്‍ ക്യൂ ഒഴിവാക്കാനും ‘കസ്റ്റംസില്‍ പെട്ടെന്ന് പരിശോധന അവസാനിപ്പിക്കാനും ഇത് സഹായിക്കും. യോഗ്യരായ ഇന്ത്യക്കാര്‍ക്ക് 14 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ ഓണ്‍ലൈനായി നല്‍കും, എമിറേറ്റ്‌സില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് മാത്രമാണ് ഈ സേവനം.എമിറേറ്റ്‌സ് ഉപഭോക്താക്കള്‍ക്ക് emirates.com വഴിയോ ട്രാവല്‍ ഏജന്റ് വഴിയോ അവരുടെ […]

SAUDI ARABIA - സൗദി അറേബ്യ

വ്യവസായ മേഖലയില്‍ മികച്ച സാങ്കേതിക തൊഴിലുകള്‍ സൗദിവല്‍ക്കരിക്കും – മന്ത്രി

ബുറൈദ : വ്യവസായ മേഖലയില്‍ മികച്ച സാങ്കേതിക തൊഴിലുകള്‍ സൗദിവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്നതായി ഡെപ്യൂട്ടി വ്യവസായ, ധാതുവിഭവ മന്ത്രി എന്‍ജിനീയര്‍ ഖലീല്‍ ബിന്‍ സലമ പറഞ്ഞു. അല്‍ഖസീമില്‍ യുവാക്കളെ പങ്കെടുപ്പിച്ചുള്ള സംവാദ സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സൗദിവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി ഫുഡ് ഇന്‍ഡസ്ട്രീസ് പോളിടെക്‌നിക്കുമായി വ്യവസായ, ധാതുവിഭവ മന്ത്രാലയം തന്ത്രപരമായ പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. സ്വദേശികളുടെ ശേഷികള്‍ പരിപോഷിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കിടെ 3,000 ലേറെ തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുന്നതില്‍ ഫുഡ് ഇന്‍ഡസ്ട്രീസ് പോളിടെക്‌നിക്ക് വിജയിച്ചു.നൂതന സാങ്കേതികവിദ്യകളിലും നാലാം വ്യാവസായിക വിപ്ലവത്തിന്റെ […]

SAUDI ARABIA - സൗദി അറേബ്യ

ഗതാഗത മേഖലയിൽ കൂടുതൽ തൊഴിലുകൾ സൗദിവൽക്കരിക്കും

ജിദ്ദ : രണ്ടു വർഷത്തിനുള്ളിൽ ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയിൽ കൂടുതൽ തൊഴിലുകൾ സൗദിവൽക്കരിക്കുമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി വക്താവ് സ്വാലിഹ് അൽ സുവൈദ് പറഞ്ഞു. സമീപ കാലത്ത് ഈ മേഖലയിൽ പത്തു തൊഴിലുകൾ പൂർണമായും സൗദിവൽക്കരിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളർ, കോ-പൈലറ്റ്, ഫ്‌ളൈറ്റ് ഡിസ്പാച്ചർ, റോഡ് മോണിട്ടർ, മറൈൻ ഇൻസ്‌പെക്ടർ, റെന്റ് എ കാർ ഓഫീസ്, റോഡ് സെക്യൂരിറ്റി എൻജിനീയർ, കാർഗോ ബ്രോക്കർ, തപാൽ-പാഴ്‌സൽ ഓഫീസ്, കാർഗോ സേവനം എന്നീ മേഖലകളും തൊഴിലുകളുമാണ് സൗദിവൽക്കരിച്ചത്. ബസ് […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

അപകടങ്ങളുടെ ഫോട്ടോ എടുക്കരുത്, മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം

ദോഹ : നിയമപരമായ അനുമതിയില്ലാതെ അപകടങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ നടപടികള്‍ക്ക് വിധേയമാകുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 333 ഉദ്ധരിച്ചു കൊണ്ടാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. ‘മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുകയും അവരുടെ സമ്മതമില്ലാതെയും ഫോട്ടോ എടുക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ശിക്ഷ ലഭിക്കും. ‘നിയമങ്ങള്‍ പാലിക്കുന്നത് സമൂഹത്തിന്റെ അവബോധത്തെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ […]

SAUDI ARABIA - സൗദി അറേബ്യ

ഡിജിറ്റൈസേഷന്‍: സൗദിയില്‍ ബാങ്ക് ശാഖകളും എ.ടി.എമ്മുകളും പൂട്ടുന്നു

ജിദ്ദ : സൗദിയില്‍ ജീവിതത്തിന്റെ സര്‍വ മേഖലകളെയും സ്വാധീനിക്കാന്‍ തുടങ്ങിയ ഡിജിറ്റൈസേഷന്‍ പ്രക്രിയയുടെ ഫലമായി രാജ്യത്ത് ബാങ്ക് ശാഖകളും എ.ടി.എമ്മുകളും അടച്ചുപൂട്ടുന്നത് തുടരുന്നു. ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള സ്വീകാര്യത വര്‍ധിച്ചതിന്റെ ഫലമായി തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സൗദിയില്‍ ബാങ്ക് ശാഖകളുടെയും എ.ടി.എമ്മുകളുടെയും എണ്ണം കുറയുന്നത്. ബാങ്കിംഗ് മേഖലയിലെ ലയനങ്ങളും സ്ത്രീപുരുഷന്മാര്‍ക്ക് പ്രത്യേകം പ്രത്യേകമുണ്ടായിരുന്ന ചില ശാഖകള്‍ പരസ്പരം ലയിപ്പിച്ചതും ബാങ്ക് ശാഖകള്‍ കുറയാന്‍ ഇടയാക്കിയ ഘടകങ്ങളാണ്.കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ ബാങ്ക് ശാഖകളുടെ എണ്ണം 1,900 ഓളം ആയി കുറഞ്ഞു. […]

SAUDI ARABIA - സൗദി അറേബ്യ

യാത്രാ സംഘങ്ങളുടെ ദാഹമകറ്റിയ അല്‍അശാര്‍ കുളം ഇന്നും വിസ്മയം

അറാര്‍ : പുരാതന കാലത്ത് യാത്രാ സംഘങ്ങളുടെ ദാഹമകറ്റിയ അല്‍അശാര്‍ കുളം ഇന്നും വിസ്മയമായി നിലനില്‍ക്കുന്നു. ഈ പുരാവസ്തുകുളം ഏറ്റവും വലതും പ്രധാനപ്പെട്ടതുമായ ചരിത്ര സ്ഥലങ്ങളില്‍ ഒന്നാണ്. പുരാതന കാലത്ത് പുണ്യഭൂമിയിലേക്കുള്ള സഞ്ചാരപഥമായി തീര്‍ഥാടകര്‍ ഉപയോഗിച്ചിരുന്ന പ്രശസ്തമായ ദര്‍ബ് സുബൈദ പാതയിലെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണിത്. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ചരിത്ര ഗ്രാമമായ ലേനയില്‍ നിന്ന് 60 കിലോമീറ്റര്‍ തെക്ക് നഫൂദ് മരുഭൂമിയുടെ ഹൃദയഭാഗത്ത് മണല്‍കൂനകള്‍ക്ക് നടുവിലാണ് അല്‍അശാര്‍ കുളം സ്ഥിതി ചെയ്യുന്നത്.അല്‍അശാര്‍ കുളത്തിനോട് ചേര്‍ന്ന് മൂന്നു […]

SAUDI ARABIA - സൗദി അറേബ്യ

മദീന അൽഅയ്‌സിൽ മഞ്ഞുവീഴ്ച

മദീന : മദീന പ്രവിശ്യയിൽ പെട്ട അൽഅയ്‌സിലും ഇന്നലെ രാവിലെ മഞ്ഞു വീഴ്ചയുണ്ടായി. ഇതോടൊപ്പം പ്രദേശത്ത് കുറഞ്ഞ താപനില മൈനസ് നാലു ഡിഗ്രിയായി താഴുകയും ചെയ്തു. പ്രദേശം മഞ്ഞു പുതച്ചു കിടക്കുന്നതിന്റെയും അതിശൈത്യം മൂലം പാറകളിൽ നിന്ന് പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി പൗരന്മാരിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രദേശത്തെ താപനില മൈനസ് നാലു ഡിഗ്രിയായി കാറിലെ ടെമ്പറേച്ചർ റീഡറിൽ കാണിക്കുന്നതിന്റെ ദൃശ്യം മറ്റൊരു സൗദി പൗരനും പുറത്തുവിട്ടു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി തട്ടിപ്പു നടത്താന്‍ പുതിയൊരു രീതി; മുന്നറിയിപ്പുമായി മന്ത്രാലയം

ജിദ്ദ : വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തുന്നവരുടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന വ്യാജ വെബ്‌സൈറ്റുകളുമായും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തുന്നവരുമായും ഇടപാടുകള്‍ നടത്തുന്നതിനെതിരെ ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണം. ഓണ്‍ലൈന്‍ വഴി വാങ്ങിയ ഉല്‍പന്നങ്ങളും ചരക്കുകളും തിരികെ നല്‍കിയ വകയിലെ പണം ഈടാക്കി നല്‍കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് വാണിജ്യ മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് വാദിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിലും പേജുകളിലും സ്വകാര്യ വിവരങ്ങള്‍ പങ്കുവെച്ചതിന്റെ ഫലമായി ആളുകള്‍ തട്ടിപ്പുകള്‍ക്കിരയായ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി സഞ്ചാരികൾക്ക് ജാഗ്രത; ഉഗ്രവിഷമുള്ള പാമ്പുകൾ പുറത്തിറങ്ങുന്നു

ജിദ്ദ : ശൈത്യ കാലം ആരംഭിച്ചതോടെ സൗദിയിലെ കാലാവസ്ഥ ആസ്വദിക്കാനും മഞ്ഞുവീഴ്ച കാണാനും സ്വദേശികളും വിദേശികളുമടക്കം ധാരാളം പേര്‍ ഇപ്പോള്‍ രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നുണ്ട്. പലയിടത്തും താപനില പൂജ്യത്തിലും താഴേക്ക് പോയതോടെ യൂറോപ്പിനു സമാനമായ ദൃശ്യങ്ങളാണ് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. പൊതുവെ തണുപ്പ് കാലത്ത് പാമ്പുകളെ കാണാറില്ലെങ്കിലും കാലമൊന്നുമില്ലെന്നും പാമ്പുകളും പുറത്തിറങ്ങുകയാണെന്നും വീഡിയോ പങ്കുവെച്ചു കൊണ്ട് ജിദ്ദയിലെ സഞ്ചാരികള്‍ പറയുന്നു. തായിഫിലെ ജബല്‍ ദക്കക്കു സമീപം കണ്ട പാമ്പിനെയാണ് അവര്‍ ക്യാമറയില്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പില്‍ […]

error: Content is protected !!