കുവൈത്തില്‍ വിസിറ്റ് വിസ നാളെ മുതല്‍ വീണ്ടും
കുവൈത്ത് സിറ്റി : ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം കുവൈത്തില്‍ വ്യത്യസ്ത രാജ്യക്കാര്‍ക്ക് വീണ്ടും വിസിറ്റ് വിസ അനുവദിക്കുന്നു. പുതിയ വ്യവസ്ഥകള്‍ക്കനുസൃതമായി നാളെ മുതല്‍ വിസിറ്റ് വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ജൂണിലാണ് കുവൈത്ത് വിസിറ്റ് വിസ അനുവദിക്കുന്നത് നിര്‍ത്തിവെച്ചത്. ഇന്നു മുതല്‍ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വിസിറ്റ് വിസാ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അപേക്ഷകര്‍ മതാ പ്ലാറ്റ്‌ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. പിതാവ്, മാതാവ്, […]