സൗദിയിൽ വിസിറ്റ് വിസയിൽ എത്തുന്നവർ ഇനി മുതൽ പാസ്‌പോർട്ട് കൈവശം വെക്കേണ്ടതില്ല; ഡിജിറ്റൽ കാർഡ് മതി
ജിദ്ദ : ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് സേവനം സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നതായി ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. സൗദി പൗരന്മാർക്കും സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും സന്ദർശകർക്കും ജവാസാത്ത് നൽകുന്ന ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങളിൽ ഒന്ന് എന്നോണമാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനം ആരംഭിച്ചത്. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്. […]














