സൗദി : ജവാസാത്ത് ഒരാള്‍ക്കുള്ള സേവനം മരവിപ്പിച്ചാല്‍ പിന്നെ അയാള്‍ക്ക് എക്‌സിറ്റ് റീ എന്‍ട്രി അടിക്കുന്നതിനോ മറ്റു സേവനങ്ങളോ ലഭിക്കില്ല. മരവിപ്പിക്കുന്നതിനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയും അതിനുള്ള പോംവഴി ചെയ്യുകയുമാണ് വേണ്ടത്. ഏതെങ്കിലും രീതിയിലുള്ള നിയമലംഘനം നിങ്ങളുടെ പേരിലുണ്ടാവാം. അതുകൊണ്ടായിരിക്കാം സേവനം മരവിപ്പിച്ചിരിക്കുന്നത്. ഇതു കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അതിനു ശേഷമെ എക്‌സിറ്റ് റീ എന്‍ട്രി സേവനം ലഭിക്കൂ.