ജിദ്ദ : സെന്‍ട്രല്‍ കോര്‍ണീഷിലെ വാട്ടര്‍ ഫ്രണ്ട് ഭാഗങ്ങള്‍ ഞായറാഴ്ച മുതല്‍ അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികള്‍ക്ക് പത്ത് ദിവസത്തേക്കാണ് അടച്ചിടുക.
സമ്പൂര്‍ണമായ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകരുടെ സുരക്ഷ മാനിച്ചാണ് അടച്ചിടുന്നത്. മസ്ജിദുല്‍ അനാനി മുതല്‍ ഫലസ്തീന്‍ റോഡ് വരെയുള്ള ഭാഗങ്ങളിലെ ഇരിപ്പിടങ്ങളും മറ്റും പത്ത് ദിവസത്തേക്ക് ഉപയോഗിക്കാനാകില്ല. എന്നാല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവില്ല. കോര്‍ണീഷിലെയും നടപ്പാതകളിലെയും ചെടികള്‍ നട്ടുപിടിപ്പിക്കല്‍, നടപ്പാതകള്‍, ജലധാരകള്‍, ലൈറ്റിംഗ് തൂണുകള്‍ എന്നിവയുടെ അറ്റകുറ്റപണി എന്നീ പ്രവൃത്തികളാണ് ഇവിടെ നടക്കാനിക്കുന്നത്. റോഷന്‍, അബ്ഹുര്‍, അല്‍സൈഫ് തീരം, വടക്കന്‍ കോര്‍ണീഷ് എന്നീ ഭാഗങ്ങളിലേക്ക് എല്ലാവരും മാറിപ്പോകണമെന്നും നഗരസഭ ആവശ്യപ്പെട്ടു.