ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കപാത; അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറക്കുന്നു

റിയാദ് : കിംഗ് സല്‍മാന്‍ പാര്‍ക്ക് പദ്ധതിയെ ബന്ധിപ്പിക്കുന്ന റിയാദ് സുലൈമാനിയയിലെ അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറന്നതായി പാര്‍ക്ക് ഫൗണ്ടേഷന്‍ അറിയിച്ചു. 1590 മീറ്റര്‍ പുതിയ ടണലും 840 മീറ്റര്‍ പഴയ ടണലും ഉള്‍പ്പെടെ 2430 മീറ്റര്‍ നീളമുള്ള ഈ തുരങ്കപാത മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കപാതയാണ്. നാളെ വ്യാഴാഴ്ച ഈ പാത ഗതാഗതത്തിന് തുറന്ന് കൊടുക്കും.
റിയാദ് നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ഉപകാരപ്പെടുന്ന പദ്ധതിയിലെ ആദ്യ ടണലാണിതെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. പഴയ ടണലുകളെ പുതിയതുമായി ബന്ധിപ്പിച്ച് കിംഗ് സല്‍മാന്‍ പാര്‍ക്കിന്റെ തെക്ക് വടക്ക് ഭാഗങ്ങളെ ഇത് പരസ്പരം ബന്ധിപ്പിക്കും. 2021 ആദ്യപാദത്തിലാണ് ഈ ടണലിന്റെ പ്രവൃത്തി തുടങ്ങിയത്. 2019 മാര്‍ച്ച് 19ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്ത പാര്‍ക്ക് പദ്ധതികളുടെ ഭാഗമാണിത്.
സല്‍മാനിയ വാസ്തുവിദ്യ ശൈലിയില്‍ റിയാദ് നഗരത്തിന്റെ പാറക്കെട്ടുകളും ഭൂമിശാസ്ത്ര ഘടനയും അനുകരിച്ച് ഏറെ ആകര്‍ഷകമായാണ് തുരങ്കപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഓരോ ദിശയിലും മൂന്നു ട്രാക്കുകളും ഒരു എമര്‍ജന്‍സി ട്രാക്കുമുണ്ട്. നൂതന ട്രാഫിക്, സുരക്ഷ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
റിയാദ് ബസ്, മെട്രോ ടെയിന്‍ എന്നിവയുമായി ബന്ധിപ്പിച്ച് റിയാദ് നഗരത്തിന്റെ മധ്യത്തില്‍ 16 ചതുരശ്രകിലോമീറ്ററിലധികം വിസ്തൃതിയിലാണ് കിംഗ് സല്‍മാന്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളില്‍ ഒന്നായി റിയാദ് മാറും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!