ജിദ്ദ : സൗദിയിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമുമാരും മുഅദ്ദിനുകളും നമസ്‌കാര സമയത്ത് തോബിനു മുകളില്‍ ധരിക്കുന്ന മേല്‍വസ്ത്രമായ ബിശ്ത് (മിശ്‌ലഹ്) ധരിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു. അലങ്കാരമെന്നോണം ബിശ്ത് ധരിക്കണമെന്നാണ് നിര്‍ദേശം. ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും ബിശ്ത് ധാരണം നിര്‍ബന്ധമല്ല. ജുമുഅ നമസ്‌കാരത്തിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഖതീബുമാര്‍ പതിവുപോലെ ബിശ്ത് ധരിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു. ഔദ്യോഗിക ഡ്യൂട്ടി സമയങ്ങൡ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്കും അടുത്തിടെ ഉന്നതാധികൃതര്‍ ബിശ്ത് നിര്‍ബന്ധമാക്കിയിരുന്നു.