ജിദ്ദ : മക്കയിലും മദീനയിലും നിയമലംഘനം നടത്തിയ 357 സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. ഹോട്ടലുകൾ, സർവീസ്ഡ് അപ്പാർട്ട്‌മെന്റുകൾ, തുടങ്ങി വിവിധ തരത്തിലുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ നൽകുന്ന സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മക്കയിൽ 3,500ലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി. 1,650ലധികം നിയമലംഘനങ്ങൾ കണ്ടെത്തി. ഇവയ്ക്ക് പിഴയിട്ടു. മദീനയിൽ 2,200ലധികം സ്ഥലത്ത് പരിശോധന നടത്തി. 1,000ലധികം നിയമലംഘനങ്ങൾ കണ്ടെത്തി.