GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇഖാമ പുതുക്കാതെ ഫൈനല്‍ എക്‌സിറ്റ് ലഭിക്കില്ല

സൗദി : ഇഖാമ പുതുക്കാതെ ഫൈനല്‍ എക്‌സിറ്റ് ലഭിക്കില്ല. ഇഖാമക്ക് കാലാവധി ഉണ്ടെങ്കില്‍ മാത്രമാണ് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുക. ഇഖാമയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ 500 റിയാല്‍  ഫൈന്‍ നല്‍കി വേണം പുതുക്കാന്‍. നിങ്ങളുടെ ഇഖാമ ഇതാദ്യമായാണ് കാലാവധി കഴിഞ്ഞു പുതുക്കുന്നതെങ്കിലാണ് 500 റിയാല്‍ ഫൈന്‍. ഇതിനു മുന്‍പും കാലാവധി കഴിഞ്ഞു പുതുക്കിയിട്ടുണ്ടെങ്കില്‍ ആയിരം റിയാലാണ് ഫൈന്‍. ഫൈന്‍ അടച്ച ശേഷം നിങ്ങളുടെ ഇഖാമ കുറഞ്ഞ കാലാവധിയായ മൂന്നു മാസത്തേക്ക് പുതുക്കാം. അതിനു ശേഷം ഫൈനല്‍ എക്‌സിറ്റ് നേടുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!