GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഷാര്‍ജ-മസ്‌കത്ത് പുതിയ ബസ് സര്‍വീസ് 27 മുതല്‍

ഷാര്‍ജ : ഷാര്‍ജയെയും മസ്‌കത്തിനെയും ബന്ധിപ്പിച്ച് യു.എ.ഇ-ഒമാന്‍ പുതിയ ബസ് സര്‍വീസ് ആരംഭിക്കുമെന്ന് പൊതുഗതാഗത കമ്പനിയായ എംവാസലാത്ത് അറിയിച്ചു.

ഒമാനിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ എംവാസലാത്ത് ഷാര്‍ജയിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി ഇതിനായി കരാര്‍ ഒപ്പുവച്ചു. ഫെബ്രുവരി 27 മുതല്‍ പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കും.

ഷാര്‍ജയില്‍നിന്നും മസ്‌കത്തില്‍നിന്നും രണ്ട് വീതം നാല് യാത്രകളുണ്ടാകും. ഷിനാസ് വഴിയാകും സര്‍വീസ് നടത്തുക.

ചെക്ക്ഇന്‍ ബാഗേജായി 23 കിലോയും ഹാന്‍ഡ് ബാഗേജായി 7 കിലോയും കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുവാദമുണ്ട്. 10 ഒമാന്‍ റിയാല്‍ (95.40 ദിര്‍ഹം), 29 ഒമാന്‍ റിയാല്‍ (276.66 ദിര്‍ഹം) മുതലാണ് നിരക്ക്.

ഷാര്‍ജയില്‍നിന്നുള്ള ആദ്യ ബസ് അല്‍ജുബൈല്‍ ബസ് സ്‌റ്റേഷനില്‍നിന്ന് രാവിലെ 6.30 ന് പുറപ്പെട്ട് ഉച്ചക്ക് 2.30 ന് അസൈബ ബസ് സ്‌റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് ഷാര്‍ജയില്‍ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കത്തില്‍ എത്തും.

മസ്‌കത്തില്‍നിന്നുള്ള ആദ്യ ബസ് രാവിലെ 6.30 ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാര്‍ജയിലെത്തും. രണ്ടാമത്തേത് മസ്‌കത്തില്‍ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് പുലര്‍ച്ചെ 1.10ന് അല്‍ജുബൈല്‍ ബസ് സ്‌റ്റേഷനിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!