റിയാദ് : മീറ്റര്‍ റീഡ് ചെയ്യുന്നതില്‍ കൃത്രിമം കാണിച്ചതിന് ഒരു കമ്പനിയുടെ അഞ്ച് പെട്രോള്‍ പമ്പുകള്‍ സംയുക്ത പരിശോധന സംഘം അടപ്പിച്ചു. റിയാദിലെയും ജുബൈലിലെയും അഞ്ച് പമ്പുകളാണ് അടപ്പിച്ചത്.
വില്‍ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ കൃത്രിമം കാണിക്കുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ചായിരുന്നു കമ്പനി തട്ടിപ്പ് നടത്തിയിരുന്നത്. വാണിജ്യമന്ത്രാലയം, ഊര്‍ജമന്ത്രാലയം, സാസോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരായിരുന്നു പരിശോധനക്കെത്തിയത്. മായം ചേര്‍ക്കല്‍, അളവ് തൂക്കം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന വകുപ്പുകള്‍ ചുമത്തി എല്ലാ പമ്പുകളും അടപ്പിക്കുകയായിരുന്നു. സ്ഥാപനത്തിനെതിരെയും തൊഴിലാളികള്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി.
ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പെട്രോള്‍ പമ്പുകള്‍ക്ക് ബാധ്യതയുണ്ടെന്നും ജീവനക്കാര്‍ പെട്രോള്‍ പമ്പിന്റെ എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും പരിശോധക സംഘം ഓര്‍മിപ്പിച്ചു.
മീറ്റര്‍ റീഡ് ചെയ്യുന്നതില്‍ കൃത്രിമം- അഞ്ച് പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു
