റിയാദ് : ഉക്രൈനിലെ സബോർജിയ ആണവ നിലയത്തിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് രാജ്യത്തെ ആണവ നിലയങ്ങൾക്ക് യാതൊരു ഭീഷണിയുമുണ്ടായിട്ടില്ലെന്ന് സൗദി ആണവോർജ നിരീക്ഷണ കമ്മിഷൻ വ്യക്തമാക്കി. ഉക്രൈൻ ആണവ നിലയങ്ങളിലുണ്ടായ സ്‌ഫോടനം അന്താരാഷ്ട്ര തലത്തിലും പ്രത്യാഘതങ്ങളുണ്ടാക്കുന്നതല്ലെന്ന് അന്താരാഷ്ട്ര ആണവോർജ നിരീക്ഷണ കമ്മീഷൻ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ആണവ വികിരണ സാധ്യതയുണ്ടാകുമോയെന്ന കാര്യം കമ്മീഷൻ നിരീക്ഷിച്ചു വരികയാണ്. മൂന്നാം വർഷത്തേക്കു കടന്ന റഷ്യ ഉക്രൈൻ യുദ്ധത്തിനിടെ റഷ്യ ആക്രമിച്ചു കീഴടക്കിയ സാബോർജിയ ആണവ നിലയത്തിന്റെ നിയന്ത്രണം നിലവിൽ റഷ്യയുടെ കീഴിലാണ്. ആണവ നിലയത്തിൽ കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തെ തുടർന്ന് കിഴക്കൻ യൂറോപ്പ് ആണവ വികിരണ ഭീഷണിയിലാണ്. അതിനിടെ, സ്‌ഫോടന കാരണത്തെ ചൊല്ലി റഷ്യയും ഉെ്രെകനും പരസ്പരം പഴിചാരുകയാണ്.